നേര്യമംഗലം കാഞ്ഞിരവേലി പ്രദേശത്ത് വന്യജീവികളുടെ ശല്യം അതിരൂഷമാകുന്നു.കഴിഞ്ഞ ദിവസങ്ങളിലായി കാട്ടാന നശിപ്പിച്ചത് അരലക്ഷം രൂപയോളം വിലമതിക്കുന്ന കാർഷിക വിഭവങ്ങളാണ്.
കാഞ്ഞിരവേലി സ്വദേശി പുത്തയത്ത് രതീഷിന്റെ കൃഷിയിടത്തിൽ കഴിഞ്ഞ ദിവസം കാട്ടാന നശിപ്പിച്ചത് 60 ഓളം കുലച്ചു തുടങ്ങിയ ഏത്ത വാഴകളാണ്. ഇതിനുമുമ്പ് കാട്ടുപന്നി ഇറങ്ങി ഈ വ്യക്തിയുടെ തന്നെ 30 ഓളം ഏത്തവാഴകളാണ് നശിപ്പിച്ചത്.
നിലവിൽ ഈ പ്രദേശത്ത് സ്വന്തം പുരയിടത്തിൽ പോലും കൃഷി ചെയ്ത് ജീവിക്കാനുള്ള സാഹചര്യം ഇല്ല എന്നാണ് പ്രദേശവാസികളുടെ ആരോപണം.
500 ഓളം കുടുംബങ്ങൾ താമസിക്കുന്ന കാഞ്ഞിരവേലയിൽ ഈ അവസ്ഥ തുടർന്നാൽ ഇവിടുത്തെ കാർഷിക മേഖല ആകെ തകിടം മറിയുന്നതാണ്.
ജനപ്രതിനിധികളോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ഈ വിഷയത്തെ ഗൗരവമായി എടുക്കുന്നില്ല എന്ന ആരോപണവും ജനങ്ങൾക്കിടയിൽ ഉണ്ട്
അടിമാലി ഗ്രാമപഞ്ചായത്ത് അധികൃതരും ബന്ധപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥരും വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വൻ വിപത്തിലേക്കാകും എത്തിച്ചേരുക.