Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴയിലെ കാട്ടാന ശല്യം നാട്ടുകാർ വനപാലകരെ തടഞ്ഞു

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടി പുറമല കോളനി ഭാഗത്ത് കാട്ടാനക്കൂട്ടമിറങ്ങിയ സ്ഥലത്തെത്തിയ വനപാലകരെ നാട്ടുകാര്‍ തടഞ്ഞു. വനപാലകരുടെ വാഹനങ്ങള്‍ തടഞ്ഞാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം രാത്രി കൂട്ടമായി എത്തിയ ആനകള്‍ കൃഷികളും, വൈദ്യുതി പോസ്റ്റുകളും വ്യാപകമായി കയ്യാലകളും നശിപ്പിച്ചിരുന്നു. തട്ടേക്കാട് പക്ഷിസങ്കേതവനത്തില്‍ നിന്ന് ഇറങ്ങി ആന കൂട്ടമാണ് നാശം വിതച്ചത്. ഈ വിവരം അറിഞ്ഞ് സംഭവസ്ഥലത്തെത്തിയ തട്ടേക്കാട് പക്ഷിസങ്കേതത്തിലെ റേഞ്ച് ഓഫീസര്‍ സി.റ്റി ഔസേഫ് ഉള്‍പ്പെടെയുള്ള വനപാകരെ തടഞ്ഞു നിര്‍ത്തിയാണ് നാട്ടുകാര്‍ പ്രതിഷേധം പ്രകടിപ്പിച്ചത്. ആന ശല്യം മേഖലയില്‍ ഉണ്ടന്നും ആനകളെ ഓടിക്കാന്‍ ഈ പ്രദേശത്തുള്ള രണ്ട് പേരെ താത്കാലിക വാച്ചര്‍മാരായി നിയമിച്ചിട്ടുണ്ടെന്നും തട്ടേക്കാട് പക്ഷി സങ്കേതത്തിലെ റേഞ്ച് ഓഫീസര്‍ സി റ്റി ഔസേഫ് കോതമംഗലം വാര്‍ത്തയോട് പറഞ്ഞു.

 

You May Also Like

NEWS

കോതമംഗലം: വൈകുന്നേരം സ്‌കൂള്‍ ബസില്‍ വന്നിറങ്ങി, വീട്ടിലേക്ക് നടന്നുപോയ ആറാം ക്ലാസുകാരിയെ തടഞ്ഞുനിര്‍ത്തി ബൈക്കിലെത്തിയ യുവാവിന്റെ അതിക്രമം. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ പോക്‌സോ വകുപ്പുപ്രകാരം പോലീസ് കേസെടുത്തു. ഊന്നുകല്ലിന് സമീപം വന മേഖലയില്‍...

NEWS

കോതമംഗലം : ട്രാക്കിൽ വെന്നിക്കൊടി പാറിച്ച ആ അതിവേഗ താരം ഇനി ഓർമകളിൽ ജീവിക്കും . 25 വയസിൽ തന്റെ സ്വപ്‌നങ്ങൾ ബാക്കി വെച്ച് അയാൾ യാത്രയായി.കൊല്ലം പുനലൂരിൽ ദേശീയപാതയിൽ വാഹനാപകടത്തിൽ ആണ്...

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിൽ എം.എസ് സി സൂവോളജി വിഭാഗത്തിൽ അധ്യാപക ഒഴിവ്. താല്പര്യമുള്ള യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 05/12/23ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് എം....

NEWS

കോതമംഗലം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസ്സിന്റെ ഭാഗമായി എല്‍ഡിഎഫ് മുനിസിപ്പല്‍ തല കാല്‍നട പ്രചരണ ജാഥയ്ക്ക് തുടക്കമായി. ആന്റണി ജോണ്‍ എംഎല്‍എ ക്യാപ്റ്റനായ പ്രചരണ ജാഥയുടെ ഉദ്ഘാടനം സബ്സ്റ്റേഷന്‍പടിയില്‍ സിപിഐഎം...