കോതമംഗലം : കോട്ടപ്പടി കൂവകണ്ടത്ത് കാട്ടാനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ കുഴഞ്ഞു വീണ് മരിച്ച പാമ്പലായം വീട്ടിൽ കുഞ്ഞപ്പന്റെ കുടുംബത്തിന് ദുരന്ത നിവാരണ നിധിയിൽ നിന്നും ധന സഹായം നൽകുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.03.03.2025 ൽ ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ കുഴഞ്ഞു വീണ് മരണപ്പെട്ട കുഞ്ഞപ്പൻറെ കുടുംബത്തിന് ദുരന്തനിവാരണ ഫണ്ടിൽ നിന്നും ധനസഹായം നൽകണമെന്ന് എം എൽ എ സഭയിൽ ആവശ്യപ്പെട്ടു.
ഇതിനു മറുപടിയായിട്ടാണ് മുഖ്യമന്ത്രി സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്.
മനുഷ്യ -വന്യജീവി സംഘര്‍ഷം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ മനുഷ്യ- വന്യജീവി സംഘര്‍ഷത്തില്‍ ജീവനും സ്വത്തിനും ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ നിധിയുടെ മാനദണ്ഡ പ്രകാരമുള്ള ധനസഹായത്തിന് അര്‍ഹതയുണ്ട്. പ്രസ്തുത ധനസഹായം അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ധനസഹായം അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുന്നതാണെന്നും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു.
