കോതമംഗലം: അനധികൃതമായി 7 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം കൈവശം വെച്ച് വില്‍പ്പന നടത്തി കോതമംഗലം സ്വദേശി കോതമംഗലം എക്‌സൈസിന്റെ പിടിയില്‍. കോതമംഗലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് ജോണും സംഘവും കുട്ടമ്പുഴ മണികണ്ഠന്‍ ചാലില്‍ നടത്തിയ പരിശോധനയില്‍ മണികണ്ഠന്‍ ചാല്‍ തോട്ടത്തിന്‍മേല്‍ പുത്തന്‍പുര അനൂപ് അല്‍ഫോണ്‍സ്(40)ആണ് പിടിയിലായത്. പ്രതിയുടെ കൈയില്‍ നിന്ന് 7680രൂപ എക്‌സൈസ് പിടിച്ചെടുത്തു. കാട്ടാനകളുടെ ശല്യമുള്ള പ്രദേശത്ത് രാത്രി 7.30യോടെ സാഹസിഹമായാണ് പ്രതിയെ പിടികൂടിയത്. മണികണ്ഠന്‍ചാല്‍ പ്രദേശത്തുള്ള ആദിവാസി ഊരുകളില്‍ മദ്യവില്‍പ്പന നടത്തുന്ന ആളാണ് പിടിയിലായ അനൂപ്. പ്രിവന്റീവ് ഓഫീസര്‍ ജിമ്മി വി.എല്‍ ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ ഷിജീവ് കെ.ജി, രാജേഷ് കെ.കെ, സുമേഷ് കുമാര്‍ കെ, അജിഷ് കെ.ജി ഡ്രൈവര്‍ നന്ദുശേഖരന്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
