Connect with us

Hi, what are you looking for?

NEWS

വാരപ്പെട്ടി പഞ്ചായത്തിലെ അനധികൃത പ്രചാരണ ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്തു

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ അനധികൃത പ്രചാരണ ബോർഡുകളും കൊടിതോരണങ്ങളും മറ്റ് പരസ്യങ്ങളും നീക്കം ചെയ്തു.
കേരള ഹൈക്കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് വാരപ്പെട്ടി ഗ്രാമപഞ്ചായത്തിൽ പരസ്യ ബോർഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്തത്.
പഞ്ചായത്ത് പരിധിയിൽ നിരവധി പ്രാവശ്യം നീക്കം ചെയ്തിട്ടും നിർദ്ദേശങ്ങൾ നൽകിയിട്ടും ഇപ്പോഴും രാഷ്ട്രീയ കക്ഷികളും മറ്റ് സംഘടനകളും അനധികൃതമായി കൊടിതോരണങ്ങളും പരസ്യ ബോർഡുകളും പൊതുസ്ഥലത്ത് യഥേഷ്ടം സ്ഥാപിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് തല അവലോകന സമിതി ചേർന്ന് നടപടി സ്വീകരിച്ചത്.

ഇപ്രകാരം നീക്കം ചെയ്ത വസ്തുക്കൾ ഹൈക്കോടതി നിർദ്ദേശിച്ചപിഴ ഈടാക്കി ബന്ധപ്പെട്ട കക്ഷികൾക്ക് കൊടുത്തുകൊണ്ട് ഇനി ആവർത്തിക്കാതിരിക്കാൻ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് തല സമിതി തീരുമാനിച്ചിട്ടുണ്ട് എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
പഞ്ചായത്ത് സെക്രട്ടറി എം എം ഷംസുദീൻ പോലീസ് ഉദ്യോഗസ്ഥരായ ഷാജി പോൾ ,
നിയാസ് കെ എ .
പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഷമീർ സിദ്ദിഖ് പഞ്ചായത്ത് സ്ക്വാഡ് മെമ്പർ എസ് അനൂപ് കുമാർ തുടങ്ങിയവർ നേത്രത്വം നൽകി

You May Also Like

NEWS

കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ വെളിയേൽച്ചാലിൽ റോഡിലെ ഹമ്പ് അപകട കെണിയാകുന്നതായി പരാതി. കഴിഞ്ഞ ദിവസം ഹമ്പിൽ കയറിയ സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ് വീട്ടമ്മ മരിച്ചിരുന്നു. ഇതിന് മുമ്പും സമാനരീതിയിൽ പലതവണ അപകടങ്ങളുണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ...

NEWS

കോതമംഗലം: നെല്ലിക്കുഴി നാരിയേലിൽ സ്മിത എം പോൾ (50)നിര്യാതയായി. എറണാകുളം ജില്ലാ ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യു വിന്റെ ഭാര്യയാണ്. കുറുപ്പംപടി മണിയാട്ട്കുടുംബാംഗമാണ്. മക്കൾ:അഖില (അധ്യാപിക, ബ്രഹ്മാനന്ദോദയം സ്കൂൾ, കാലടി),ആതിര,...

NEWS

കോതമംഗലം :കൊള്ളപ്പലിശക്കാരെ പൂട്ടാൻ ഓപ്പറേഷൻ ഷൈലോക്കുമായി പോലീസ്.റൂറൽ ജില്ലയിൽ 40 ഇടങ്ങളിലായ് നടന്ന റെയ്ഡിൽ 4 കേസുകൾ രജിസ്റ്റർ ചെയ്തു. ആലുവ നെടുമ്പാശേരി, പറവൂർ, കുറുപ്പംപടി, എന്നിവിടങ്ങളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നെടുമ്പാശേരിയിൽ...

NEWS

കോതമംഗലം : കോതമംഗലം നഗരസഭയുടെ നവീകരിച്ച മാർക്കറ്റ് സമുച്ചയത്തിന്റെയും,കോതമംഗലം പട്ടണത്തിൽ വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 70 ഓളം വരുന്ന സി.സി.ടി.വി. നിരീക്ഷണ ക്യാമറ കളുടെയും ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ യുടെ...

NEWS

കോതമംഗലം: സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ മലർത്തിയടിക്കാം മയക്കുമരുന്നിനെ എന്ന സന്ദേശവുമായി അഖില കേരള പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു. 14 ജില്ലകളിൽ നിന്നും ദേശീയ അന്തർദേശീയ മത്സരങ്ങളിൽ മികവ് തെളിയിച്ച കായികതാരങ്ങൾ...

NEWS

കോതമംഗലം :എറണാകുളം ജില്ലാതല അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു.ഉദ്ഘാടനം  ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ ഇൻ ചാർജ് സിന്ധു ഗണേശൻ അധ്യക്ഷത വഹിച്ചു.കോതമംഗംലം സെന്റ് അഗസ്റ്റിൻ ഗേൾസ് ഹയർസെക്കൻഡറി...

CRIME

കോതമംഗലം :യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേർ പോലീസ് പിടിയിൽ. പാലമറ്റം കൊണ്ടിമറ്റത്ത് താമസിക്കുന്ന കൊമ്പനാട് മേക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്ത് (32), പുന്നേക്കാട് പ്ലാങ്കുടി വീട്ടിൽ അമൽ (32), പുന്നേക്കാട്...

ACCIDENT

കോതമംഗലം : ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കെവെ റോഡില്‍ വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു.കോതമംഗലം കോഴിപ്പിള്ളി പാറേക്കാട്ട് ദേവരാജന്‍റെ ഭാര്യ സുധ (60) ആണ് മരിച്ചത്. കീരമ്പാറ പഞ്ചായത്തിലെ വെളിയേല്‍ച്ചാലില്‍ ഞായറാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്....

NEWS

കോതമംഗലം:ലോക ഫിസിയോതെറാപ്പി ദിനാചരണം സംഘടിപ്പിച്ചു.കവളങ്ങാട് ഏരിയാ കനിവ് പെയിൻ ആൻ്റ് പാലിയേറ്റീവ് കെയറിൻ്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. നെല്ലിമറ്റത്തെ കനിവിന്റെ സൗജന്യ ഫിസിയോതെറാപ്പി സെൻട്രൽ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനം ആൻറണി ജോൺ എംഎൽഎ നിർവഹിച്ചു....

NEWS

കോതമംഗലം: മുവാറ്റുപുഴ റോഡില്‍ കറുകടത്ത് വാഹനങ്ങളുടെ കൂട്ടയിടി . ഒരാൾ മരിച്ചു. നാല് പേര്ക്ക് ഗുരുതര പരിക്ക്. പൂപ്പാറ സ്വദേശികള്‍ സഞ്ചരിച്ച കാറിലേക്ക് പിക്ക് അപ്പ് വാന്‍ ഇടിച്ചുകയറി.ഒരു ലോറിയും ബൈക്കും അപകടത്തില്‍പ്പെട്ടു....

NEWS

കോതമംഗലം : കോതമംഗലം പി ഡബ്ല്യു ഡി റോഡ് സബ് ഡിവിഷൻ ഓഫീസിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടികൾ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളും ഓണസദ്യയും...

NEWS

കോതമംഗലം: മഹാത്മ അയ്യൻകാളിയുടെ 162-ാമത് ജയന്തി (അവിട്ടം ) ആഘോഷം കെ പി എം എസിന്റെ നേതൃത്വത്തിൽ കോതമംഗലത്ത് സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം യൂണിയൻ പ്രസിഡന്റ് ഷൈജു അയ്യപ്പന്റെ അധ്യക്ഷതയിൽ ആന്റണി ജോൺ...

error: Content is protected !!