Connect with us

Hi, what are you looking for?

NEWS

പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും, വാർഡ് മെമ്പർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.

പല്ലാരിമംഗലം : പല്ലാരിമംഗലം പഞ്ചായത്തിൽ ഈട്ടിപ്പാറ – മോഡേൺപടി റോഡിലെ അനധികൃത മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ പഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു, വാർഡ്മെമ്പർ ഷാജിമോൾ റഫീക്ക്, ഇടനിലക്കാരനും ഈട്ടിപ്പാറ സ്വദേശിയും പെരുമ്പാവൂർ താലൂക്ക് സർവേയറുമായ കോലോത്ത് അനസ്, മണ്ണെടുപ്പ്കാരായ അടിവാട് കുപ്പശ്ശേരിയിൽ നൗഫൽ, കൂറ്റംവേലി കൂട്ടുങ്ങൽ അജി എന്നിവരെ പ്രതിയാക്കി ജാമ്യമില്ലാ വകുപ്പ് പ്രകാരം പോത്താനിക്കാട് പോലീസ് കേസെടുത്തു.

പഞ്ചായത്ത് കമ്മിറ്റി തീരുമാനമില്ലാതെ ഗതാഗത ഗോഗ്യമായിരുന്ന ടാർറോഡ് ആറടി താഴ്ചയിൽ കുഴിച്ച് ഇരുന്നൂറ് ലോഡ് മണ്ണ് കടത്തിക്കൊണ്ട് പോയി എന്നതാണ് കേസ്. ഈ പ്രശ്നം ചൂണ്ടിക്കാണിച്ച് കൊണ്ട് പഞ്ചായത്ത് ഭരണകക്ഷിയായ മുസ്ലിം ലീഗിന്റെ പഞ്ചായത്ത് ജനറൽ സെക്രട്ടറി കൂടിയായ ഈട്ടിപ്പാറ സ്വദേശി കുറിഞ്ഞിലിക്കാട്ട് മൈതീനാണ് ആദ്യം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയത്. പിന്നീട് സി പി ഐ എം പല്ലാരിമംഗലം ലോക്കൽ കമ്മിറ്റിയും പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയതോടെ സെക്രട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു.
ഇതേതുടർന്നാണ് ഇപ്പോൾ പോലീസ് കേസെടുത്തിരിക്കുന്നത്.

ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തൽ പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് ,മെമ്പർ എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത സംഭവം പല്ലാരിമംഗലത്തെ മുസ്ലിം ലീഗിൽ ശക്തമായ ചേരിപ്പോരിന് ഇടയ്ക്കിരിക്കുകയാണ്. കാലങ്ങളായി പാർട്ടിയിൽ തുടരുന്ന വിഭാഗീയത ഒരു ഇടവേളക്ക് ശേഷം മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. ഇരുവിഭാഗങ്ങളും തമ്മിൽ പരസ്യ വെല്ലുവിളികളിലേക്ക് വരെ കാര്യങ്ങളെത്തി. ക്രമവിരുദ്ധ നിലപാട് കൈകൊണ്ട് പ്രതികളായവരുടെ പേരിൽ പാർട്ടി സംഘടനാ നടപടി കൈകൊള്ളണമെന്ന് ഒരു വിഭാഗവും, പഞ്ചായത്ത് തെരഞ്ഞെടുപ്പുൾപ്പെടെ വരാനിരിക്കുന്ന സാഹചര്യത്തിൽ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരുന്നു കൊണ്ട് പരാതി കൊടുത്ത് പാർട്ടിക്കും, പഞ്ചായത്ത് ഭരണസമിതിക്കും നാണക്കേടുണ്ടാക്കിയ നേതാവിനെതിരെ നടപടി വേണമെന്ന് മറുവിഭാഗവും ആവശ്യപ്പെടുന്നു. അതിനിടെ മണ്ണ്കടത്താനുപയോഗിച്ച രണ്ട് ടിപ്പറുകൾ പോലീസ് കസ്റ്റഡിയിലെടുത്തു
വെങ്കിലും മണ്ണ്മാന്താനുപയോഗിച്ച പെരുമ്പാവൂർ കോടനാട് സ്വദേശിയുടെ ഹിറ്റാച്ചി കസ്റ്റഡിയിലെടുക്കാതെ പോലീസ് കേസിൽ അലംഭാവം കാണിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്.

പഞ്ചായത്ത് സെക്രട്ടറി പോലീസിൽ പരാതി കൊടുത്തതല്ലാതെ നഷ്ടംതിട്ടപ്പെടുത്തി അത് പ്രതികളിൽ നിന്നും ഈടാക്കുവാനുള്ള ഒരു നടപടിയും സ്വീകരിക്കാത്തതും ആക്ഷേപമായി നിലനിൽക്കുയാണ്. കേസിലുൾപ്പെട്ട താലൂക്ക് സർവയർക്കെതിരെ റെവന്യൂ വകുപ്പ് മന്ത്രിക്കും, റെവന്യു സെക്രട്ടറിക്കും പരാതി നൽകാനും സാധ്യത നിലനിൽക്കുന്നു. അതിനിടെ കേസിലെ നാലും, അഞ്ചും പ്രതികളായ നൗഫൽ, അജി എന്നിവർ കോടതിയിൽ നിന്നും മുൻകൂർജാമ്യം നേടി. ഈ വിഷയത്തിൽ വിജിലൻസ് ഡയറക്ടർ, തദ്ദേശസ്വയംഭരണ വകുപ്പ്മന്ത്രി, കളക്ടർ തുടങ്ങിയവർക്കും സി പി ഐ എം നേരത്തെ പരാതി നൽകിയിട്ടുണ്ട്. ലോക്ഡൗൺ കഴിയുന്നതോടെ വിഷയത്തിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിനും സി പി ഐ എം തയ്യാറെടുക്കുകയാണ്.

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...