Connect with us

Hi, what are you looking for?

NEWS

ഐ ലീഗിൽ ഗോകുലം കിരീടം ചൂടിയപ്പോൾ, കോതമംഗലം എം. എ. കോളേജിന് ഇരട്ടി മധുരം; ഹീറോ ഓഫ് ദ് മാച്ച് ആയ എമിൽ ബെന്നി എം. എ. കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥി.

കോതമംഗലം :കൊൽക്കത്ത കിഷോർ ഭാരതി സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന ഐ ലീഗ് ഫുട്ബോൾ മത്സരത്തിൽ മിന്നും പ്രകടനം പുറത്തെടുത്ത് മണിപ്പൂരിലെ ട്രാവു എഫ്.സിയെ കീഴടക്കി കേരളത്തിന്റെ സ്വന്തം ഗോകുലം എഫ്.സി, ഐ.ലീഗ് കിരീടത്തില്‍ മുത്തമിട്ടപ്പോൾ അത് കോതമംഗലം എം. എ. കോളേജിനും ഇരട്ടി മധുരമുള്ളതായി. ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് ഗോകുലത്തിന്റെ ഈ ചരിത്ര വിജയം. 4 ഗോളുകളിൽ ഓരോ ഗോളുകൾ വീതം അടിച്ച മലയാളി താരങ്ങളായ എമിൽ ബെന്നിയും, മുഹമ്മദ്‌ റാഷിദും എം. എ. കോളേജ് വിദ്യാർത്ഥികളാണ്. ശനിയാഴ്ചത്തെ കളിയിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചു ഹീറോ ഓഫ് ദി മാച്ച് ആയി മാറിയ എമിൽ ബെന്നി കോതമംഗലം എം. എ. കോളേജിലെ അവസാന വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിയാണ്.മുഹമ്മദ്‌ റാഷിദ് ആകട്ടെ 2014ൽ എം.എ. കോളേജിൽ നിന്നും പഠനം കഴിഞ്ഞിറങ്ങിയ താരവും ആണ്. ഗോകുലത്തിന്റെ മറ്റൊരു താരമായ അലക്സ്‌ സജി 2020ൽ പഠനം കഴിഞ്ഞിറങ്ങിയ താരവും. മൂവരും വയനാട് ജില്ലക്കാരാണെന്നുള്ള പ്രത്യകതകൂടിയുണ്ട്. ഗോകുലം ടീം സ്ഥാപിതമായി നാലാം വർഷമാണ് ഈ ഗോൾഡൻ വിജയം. ഇതാദ്യമായാണ് കേരളത്തില്‍ നിന്നുള്ള ഒരു ടീം ഐ ലീഗ് കിരീടം ചൂടുന്നത് തന്നെ .


ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം തുടര്‍ച്ചയായി നാലുഗോളുകളടിച്ച് കരുത്തുകാണിച്ചാണ് ഗോകുലം ഐ.ലീഗ് കിരീടത്തില്‍ മുത്തമിട്ടത്. ഈ നേട്ടത്തോടെ ഏഷ്യൻ ക്ലബ്‌ ചാമ്പ്യൻ ഷിപ്പായ എ.എഫ്.സി കപ്പിന് ടീം യോഗ്യത നേടി. 2019 ൽ ഡ്യൂറന്റ് കപ്പില്‍ ഗോകുലം കിരീടം നേടിയിരുന്നു. പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഗോകുലം കേരള എഫ് സി ക്ക് ദേശീയ ഫുട്‍ബോളിലെ മൂന്നാം കിരീട നേട്ടമാണിത്. 2020ൽ ദേശീയ വനിതാ ലീഗും ഗോകുലം നേടിയിരുന്നു.

You May Also Like

EDITORS CHOICE

കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി പൂവുകൾ കൊണ്ട് 25 അടി വലിപ്പമുള്ള അദ്ദേഹത്തിന്റെ പുഷ്‌പ്പ ചിത്രം നിര്‍മിച്ചിരിക്കുകയാണ് പ്രശസ്ത ശിൽപ്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ....

EDITORS CHOICE

കോതമംഗലം :പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി ഡോ. ഡയാന ആൻ ഐസക്.തന്റെ നാലാം വയസിൽ മനസ്സിൽ മുളപൊട്ടിയ ആഗ്രഹ ത്തിന്റെ പൂർത്തികരണംകൂടിയാണ്...

EDITORS CHOICE

കൊച്ചി :മലയാളത്തിൻ്റെ കവി കുഞ്ഞുണ്ണി മാഷിന്റെ മണൽ ശില്പമൊരുക്കി പ്രശസ്ത ശിൽപ്പി ഡാവിഞ്ചി സുരേഷ്. തൃശൂർ കഴിമ്പ്രം ബീച്ച് സ്വപ്നതീരത്താണ് കുഞ്ഞുണ്ണി മാഷിന്റെ ശില്പം ഒരുക്കിയിരിക്കുന്നത്.കഴിമ്പ്രം ബീച്ച് ഫെസ്റ്റിന് മുന്നോടിയായി നടന്ന സാഹിത്യസദസ്സില്‍...

NEWS

ഇടുക്കി : സഞ്ചാരികളുടെ മനം മയക്കും പ്രകൃതി ഭംഗി. കൂട്ടിന് തണുപ്പും കോടമഞ്ഞും.. പിന്നെ വരയാടുകളും. മൂന്നാർ, ഇരവികുളം ദേശിയോദ്യനം സന്ദർശിക്കുന്നവർക്ക് കാഴ്ച്ചയുടെ നവ്യമായ അനുഭവമാണ് ഇവിടം സമ്മാനിക്കുന്നത്. ഇടയ്ക്കിടെ വീശിയടിക്കുന്ന കോടയും,...