ഇടുക്കി : ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായി മഴ പെയ്യുന്നതിനാലും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 28 മുതല്‍ ജൂണ്‍1 വരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചതിനാലും കല്ലാര്‍കുട്ടി (നിലവിലെ ജലനിരപ്പ് 452.10 മീറ്റര്‍ പരമാവധി 456.60 മീറ്റര്‍) , പാംബ്ല ( നിലവിലെ ജലനിരപ്പ് 248.4 മീറ്റര്‍ പരമാവധി 253 മീറ്റര്‍) ഡാമുകള്‍ നാളെ (30) തുറക്കും. രാവിലെ 10 മുതല്‍ കല്ലാർകുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ 10 സെ.മീ ഉയര്‍ത്തി 10 ക്യുമക്‌സ് വരെ ജലവും പാംബ്ല ഡാമിന്റെ ഒരു ഷട്ടര്‍ 10 സെ.മീ ഉയര്‍ത്തി 15 ക്യുമക്‌സ് വരെ ജലവും തുറന്നുവിടും. മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു.
ചെറുതോണി ഡാമിന്റെ സൈറണ്‍ ട്രയല്‍ റണ്‍ അടുത്ത ദിവസങ്ങളിൽ നടത്തും. ചെറുതോണി ഡാമില്‍ സ്ഥാപിച്ചിരിക്കുന്ന സൈറണിന്റെ ട്രയൽറൺ ജൂണ്‍ രണ്ട്, മൂന്ന് തീയതികളില്‍ നടത്തുമെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും വൈദ്യുതി ബോര്‍ഡ് അറിയിച്ചു.