Connect with us

Hi, what are you looking for?

NEWS

ഇടമലയാറില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന ആദിവാസികളെ ബെന്നി ബഹനാന്‍ എം.പി യുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു.

 

കോതമംഗലം: അരേകാപ്പ് കോളനിയില്‍ നിന്നും പാലായനം ചെയ്ത് ഇടമലയാറില്‍ അഭയംതേടിയ ആദിവാസികളെ ബെന്നി ബഹനാന്‍ എം.പി യുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു. ഉരുള്‍ പൊട്ടലും, വന്യ മൃഗ ശല്യവും മൂലം ജീവിതം വഴി മുട്ടിയപ്പോള്‍ ജീവഭയം കൊണ്ട് അരേകപ്പ് ആദിവാസി കോളനിയില്‍ നിന്ന് മലയിറങ്ങിയവര്‍ ഇടമലയാറില്‍ വൈശാലിഗുഹക്ക് സമീപം കുടില്‍കെട്ടി താമസത്തിനൊരുങ്ങുകയായിരുന്നു. വനം വകുപ്പ് അധികൃതര്‍ കുടിലുകള്‍ പൊളിച്ച് നീക്കി ഇവരെ ഇടമലയാര്‍ ട്രൈബല്‍ ഹോസ്റ്റലിലേക്ക് മാറ്റുകയായിരുന്നു. 12കുടുംബങ്ങളിലെ 39 പേരടങ്ങുന്ന ആദിവാസി സമൂഹമാണ് പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്ത ദിവസങ്ങളായി ഇടമലയാര്‍ ട്രൈബല്‍ ഷെല്‍ട്ടറില്‍ അഭയാര്‍ത്ഥി കളായി കഴിയുന്നത്. ഇവരുടെ ഭക്ഷണത്തിനുഉള്ള ക്രമീകരണം ചെയ്യുന്നത് സന്നദ്ധ സംഘടനകളും ഗ്രാമ പഞ്ചായത്തുമാണ്.

സംസ്ഥാന സര്‍ക്കാറിന്റെ യാതൊരു സഹായവും ഇതുവരെ കിയിട്ടില്ല എന്ന് ആദിവാസികള്‍ എം.പിയോട് പരാതി പറഞ്ഞു.ഇരുടെ ദുരിതം നേരില്‍ കണ്ട ചാലക്കുടി എം.പി. ബെന്നി ബെഹനാന്‍ ആവശ്യമായ ഭക്ഷ്യധാന്യങ്ങളും അവശ്യവസ്തുക്കളും കൈമാറുകയും പ്രശ്‌നങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. ഇടുക്കി എംപി. ഡീന്‍ കുര്യാക്കോസ്, ചാലക്കുടി എം എല്‍. എ ടി.ജെ. സനീഷ് കുമാര്‍ ജോസഫ്, ജില്ല പഞ്ചയത്ത് അംഗം മനോജ് മൂത്തേടന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യന്‍, ഇതര ജനപ്രിതിനിധികള്‍, നേതാക്കളായ കെ. പി. ബാബു, എ ജി. ജോര്‍ജ്, എം. എസ്. എല്‍ദോസ്, എബി എബ്രഹാം, സാബു ജോസഫ്, അനൂപ് ജോര്‍ജ്, ഷമീര്‍ പനക്കല്‍, എല്‍ദോസ് കീച്ചേരി, ജെയിംസ് കോരമ്പേല്‍, തുടങ്ങിയവര്‍ സംഘ ത്തില്‍ ഉണ്ടായിരുന്നു.


ആദിവാസികളെ വനംവകുപ്പ് ദ്രോഹിക്കുന്നത് അവസാനിപ്പിക്കണമെന്നും, ജീവിക്കാന്‍ അനുയോജ്യമായ സ്ഥലം ലഭിക്കണമെന്നും ആദിവാസികള്‍ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. മുതുവാന്‍, മാന്നാന്‍ വിഭാഗത്തില്‍ പെടുന്നവരാണ് അഭയാര്‍ത്ഥികളായി കഴിയുന്നത്. ഇവരുടെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പoനത്തിന് നെറ്റ് സൗകര്യം ലഭ്യ മാകുന്ന വിവരം പഞ്ചായത്ത് മുഘേന അറിയിക്കുന്ന മുറക്ക് 12 കുട്ടികള്‍ക്ക് സൗജന്യ മായി ഫോണ്‍ കൊടുക്കാമെന്നും, ഇവരുടെ പ്രശ്‌നങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ പെടുത്തുന്നതാണെന്നും ജനപ്രതിനിധി കള്‍ക്ക് വേണ്ടി ബെന്നി ബെഹനാന്‍ എം.പി. ആദിവാസികള്‍ക്ക് ഉറപ്പു നല്‍കി.

You May Also Like

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ 5 വാർഡുകൾ അടങ്ങുന്ന വടാട്ടുപാറ പ്രദേശത്തെയും കുട്ടമ്പുഴയേയും തമ്മിൽ ബന്ധിപ്പിക്കുന്ന കുട്ടമ്പുഴ ടൗണിലെ ബംഗ്ലാവ് കടവിൽ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 1980-85 കാലഘട്ടത്തിൽ പൂയംകുട്ടി ഇലക്ട്രിക്...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ 5 വാർഡുകൾ അടങ്ങിയ വടാട്ടുപാറ പ്രദേശത്തെയും കുട്ടമ്പുഴയേയും തമ്മിൽ ബന്ധിപ്പിക്കുന്ന കുട്ടമ്പുഴ ടൗണിലെ ബംഗ്ലാവ് കടവിൽ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുട്ടമ്പുഴയേയും വടാട്ടുപാറയേയും തമ്മിൽ ബന്ധിപ്പിക്കുന്ന...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ.മാമലക്കണ്ടം എന്ന കൊച്ചഗ്രാമത്തിലെ ചെന്ദൻപളളി ശശി യുടെയും ലീലയുടെ മക്കാളായ വിനയൻ സി എസ് പ്രേനായർ , വിമൽ ഐഡിയയും ചേർന്ന് ഒരുക്കുന്ന രണ്ടാമത്തെ സിനിമ ഉടൻ തിയേറ്റർകളിലേക്ക്. ഒരുപാട്...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർ കുടി ആദിവാസി ഉന്നതിയിൽ 1 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. പഠന കേന്ദ്രം, കമ്മ്യൂണിറ്റി...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ബിജുവിന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പൂയം കുട്ടി സെന്റ് ജോർജ് പള്ളിയിൽ നടന്നു. സംസ്കാര ശുശ്രൂഷകൾക്ക് ഫാ. ജോസ് ചിരപ്പറമ്പിൽ, ഫാ.മാത്യു തൊഴാല...

NEWS

കോതമംഗലം :കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ 6.30 നോടുകൂടി മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിന്റെ മൃത ദേഹം ഇന്ന് രാവിലെ 8.30 നോടുകൂടി പൂയംകുട്ടി കപ്പേളപ്പടി യിൽ കണ്ടെത്തി.അപകടം ഉണ്ടായ സമയം മുതൽ...

NEWS

പൂയംകുട്ടി: മണികണ്ഠൻ ചാൽ ചപ്പാത്തിൽ പാലം മുറിച്ചു കടക്കുമ്പോൾ ഒഴുക്കിൽ പെട്ട ബിജുവിൻ്റെ(രാധാകൃഷ്ണൻ 35) മൃതദേഹം കണ്ടെത്തി. ആറാം ദിവസമാണ് കണ്ടെത്തിയത്. ഇന്ന് (30/06/2025) രാവിലെ പൂയംകുട്ടി ഭാഗത്ത് നിന്നും താഴേക്ക് ഒഴുകുന്ന...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിനായുള്ള തിരച്ചിൽ അഞ്ചാം ദിവസവും തുടരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിൽ നേവിയുടെയും, ഫയർഫോഴ്സ് സ്കൂബ,എൻ ഡി ആർ എഫ് ടീമിന്റെയും നേതൃത്വത്തിൽ മേഖലയിൽ ആകെ...

NEWS

കോതമംഗലം : കഴിഞ്ഞ ബുധനാഴ്ച്ച (25/6/2025) പൂയംകൂട്ടി മണികണ്‌ഠൻ ച്ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വി ജെ രാധാകൃഷ്‌ണനെ (ബിജു) കണ്ടെത്തുന്നതിനായി നടത്തുന്ന തിരച്ചിൽ ജില്ലയിലെ മറ്റ് മേഖലകളിലേക്കും (കുന്നത്ത്നാട്,ആലുവ താലൂക്കുകളുടെ പരിധിയിലും) വ്യാപിപ്പിക്കണമെന്ന്...

NEWS

കോതമംഗലം: പൂയംകുട്ടി മണികണ്ഠൻ ചാൽ ചപ്പാത്തിലൂടെ നടന്നു വരുന്നതിനിടയിൽ ഒഴുക്കിൽപെട്ട് കാണാതായ മണികണ്ഠൻച്ചാൽ സ്വദേശി ബിജുവിനായി തിരച്ചിൽ മൂന്ന് ദിവസം പിന്നിട്ടു .ഇന്ന് (27/6/25)രാവിലെ 7 മുതൽ എൻ ഡി ആർ എഫിന്റെ...

NEWS

കോതമംഗലം: മണികണ്ഠന്‍ചാലില്‍ പാലം നിര്‍മിക്കണമെന്ന നാട്ടുകാരുടെയും യുഡിഎഫിന്റെയും വര്‍ഷങ്ങളായുള്ള ആവശ്യത്തെ എംഎല്‍എയും സര്‍ക്കാരും അവഗണിച്ചതിന്റെ ഫലമാണ് ചപ്പാത്തില്‍നിന്ന് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ബിജുവിനെ കാണാതായതെന്ന് യുഡിഎഫ് ജില്ല കണ്‍വീനര്‍ ഷിബു തെക്കുംപുറം. മഴ പെയ്താല്‍...

NEWS

കോതമംഗലം: കനത്ത മഴയെതുടര്‍ന്ന് കുട്ടന്പുഴ പഞ്ചായത്ത് 15-ാം വാര്‍ഡ് നൂറേക്കറില്‍ വീടിന്റെ സംരക്ഷണ ഭിത്തി സമീപവാസികകളുടെ വീടുകള്‍ക്ക് സമീപത്തേക്ക് ഇടിഞ്ഞു വീണു. പയ്യപ്പിള്ളി ചിന്നമ്മ റാഫേലിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് അയല്‍വാസികളായ പാറമേല്‍...

error: Content is protected !!