കോതമംഗലം: കേരള സർക്കാർ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഇടമലയാർ സർവ്വീസ് സഹകരണ ബാങ്ക് മുട്ടക്കോഴിയും കൂടും വിതരണം ചെയ്തു. ആന്റണി ജോൺ എംഎൽഎ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യാ ലാലു,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ പയസ്സ്,വാർഡ് മെമ്പർ ലിസി ആന്റണി,ബാങ്ക് പ്രസിഡൻ്റ് ഉല്ലാസ് കെ രാജ്,വൈസ് പ്രസിഡൻ്റ് സജി തോമസ്,ബാങ്ക് ഭരണസമിതി അംഗങ്ങളായ ഷിബി പി ജെ,സജി എ പോൾ,കെ എം വിനോദ്,മേരിക്കുട്ടി ദേവസ്യ,സംഗീത രാജേഷ്,അനസ് പി എ,സെക്രട്ടറി റോബർട്ട് കെ എം,ബാങ്ക് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
