Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴ വനാന്തരത്തിൽ കടുവയുടെയും ആനയുടെയും ജഡം കണ്ടെത്തി; പരിശോധനക്കായി വനം വകുപ്പിലെ ഉന്നത സംഘം പുറപ്പെട്ടു.

കുട്ടമ്പുഴ : കുട്ടമ്പുഴ വാരിയം ആദിവാസി കോളനിക്ക് സമീപം കടുവയുടെയും ആനയുടെയും ജഡം കണ്ടെത്തിയ സ്ഥലത്തേക്ക് വനം വകുപ്പിലെ ഉന്നത സംഘം യാത്രതിരിച്ചു. കുട്ടമ്പുഴ പഞ്ചായത്തിലെ ഇടമലയാർ ഫോറസ്റ്റ് റേഞ്ചിൽപ്പെട്ട വാരിയം ആദിവാസി കോളനിക്ക് സമീപം വനത്തിലാണ് കടുവയെയും, ആനയേയും ചത്ത നിലയിൽ കണ്ടെന്ന വിവരം ലഭിച്ചത്. കുട്ടമ്പുഴ ബ്ലാവനകടവിൽ നിന്ന് ജങ്കാറിൽ പുഴ വട്ടം കടന്ന് ജീപ്പിൽ 20-ഓളം കിലോമീറ്റർ ദുർഘട കാട്ടുപാതയിലൂടെ സഞ്ചരിച്ച് വേണം വാരിയത്ത് എത്താൻ. ഇവിടെ നിന്ന് 5 കിലോമീറ്റർ മാറി വനത്തിലാണ് മൃഗങ്ങളുടെ ജഡം കിടക്കുന്നതെന്നാണ് വിവരം.

ദിവസങളുടെ പഴക്കമുള്ള മൃതദേഹങൾ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ പോസ്റ്റ്മോർട്ടം ചെയ്യും. മലയാറ്റൂർ DFO യുടെ നേതൃത്വത്തിലുള്ള സംഘമാണ് കാട്ടിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കടുവയുടെയും, ആനയുടെയും മരണകാരണം വ്യക്തമാകൂ.

📲 മൊബൈലിൽ വാർത്തകൾ ലഭിക്കുവാൻ.. Please Join..👇🏻

You May Also Like

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...

CHUTTUVATTOM

കുട്ടമ്പുഴ : ഉരുളൻതണ്ണിയിലെ വളരെ പ്രായമേറിയവർക്ക് 3 പേർക്ക് പട്ടയം കിട്ടാകനി. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒന്നാം പാറ ഭാഗത്ത് 54 വർഷം മുൻപ് താമസം തുടങ്ങിയതും BPL ലിസ്റ്റിൽ ഉൾപ്പെട്ടു വരുന്നതും...

NEWS

കോതമംഗലം :- കനത്ത മഴയിൽ റോഡ് തകർന്നതിനാൽ രോഗിയായ വീട്ടമ്മയെ വീട്ടിലെത്തിച്ചത് രണ്ട് കിലോമീറ്റർ ദൂരം ചുമന്ന്; കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി ഊരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തുടർച്ചയായ കനത്ത...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

error: Content is protected !!