പല്ലാരിമംഗലം: ഗുരുതര രോഗം ബാധിച്ച് എറണാകുളം ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന പല്ലാരിമംഗലം പൈമറ്റം സ്വദേശിനി അഷ്ന ജോളിയുടെ ചികിത്സാ ചെലവിലേക്കായി പല്ലാരിമംഗലം ഇടം പ്രവാസി സംഘടന സമാഹരിച്ച ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ സംഘടനയുടെ സെക്രട്ടറി അജിൽസ് ഒ ജമാൽ സി പി ഐ എം കവളങ്ങാട് ഏരിയ കമ്മിറ്റിഅംഗം കെ ബി മുഹമ്മദിന് കൈമാറി.ചടങ്ങിൽ സി പി ഐ എം ലോക്കൽ സെക്രട്ടറി എം എം ബക്കർ, ബ്ലോക്ക് പഞ്ചായത്തംഗം ഒ ഇ അബ്ബാസ്, ഇടം പ്രോഗ്രാം കോഓർഡിനേറ്റർ അജാസ് ഒ ജമാൽ, വി എം അനിൽകുമാർ, വി എസ് നൗഫൽ, കെ എ യൂസഫ്, കെ എം നവാസ്, ഷാഫി കൊച്ചുകുടിയിൽ, കെ എം അഷറഫ്, താജുദ്ധീൻ പൈമറ്റം എന്നിവർ പങ്കെടുത്തു.
