പല്ലാരിമംഗലം : ഇടം പ്രവാസി സംഘടന അവരുടെ അംഗങ്ങളിൽ അർഹർ ആയവർക്കും പുറത്തു നിന്നുള്ള സാധുക്കൾക്കും പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. കിറ്റ് വിതരണ ഉൽഘാടനം സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി M.M ബക്കറിന് നൽകി ഇടം പ്രസിഡന്റ് നവാസ് മൈതീൻ നിർവഹിച്ചു . ഓരോ ബിരിയാണി കിറ്റിലും 4 മാസ്ക് ഉൾപ്പെടെ വച്ച് കൊണ്ട് കോവിഡ് കാലത്തെ ജീവിതരീതിയെ കുറിച്ച് അവബോധം കൂടി നൽകിയാണ് കിറ്റ് വിതരണം നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് അംഗം O. E. അബ്ബാസ്, ഇടം ജോയിന്റ് സെക്രട്ടറി നവാസ് കൊടുത്തപ്പിള്ളിയിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ റഷീദ് പരീക്കുട്ടി, റീസൽ പി ബഷീർ, ജനീബ് പടിക്കാമറ്റം ഇടം അംഗം ഷംനാദ് മംഗലശ്ശേരി എന്നിവരും ഉൽഘാടന ചടങ്ങിൽ പങ്കെടുത്തു. സൗദിയിൽ അടക്കം വിവിധ ജിസിസി രാജ്യങ്ങളിൽ ദുരിതത്തിൽ കഴിയുന്ന ഇടം അംഗങ്ങൾക്കും ഇടം പെരുന്നാൾ കിറ്റ് വിതരണം നടന്നിരുന്നു.
