ഐ. എം. എ. ദേശീയ പ്രസിഡന്റും സെന്‍ട്രല്‍ ഏഷ്യ കോമണ്‍വെല്‍ത്ത് മെഡിക്കല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ഡോ. ആര്‍. വി. അശോകന് ഐ. എം. എ. കോതമംഗലം ബ്രാഞ്ച് സന്ദര്‍ശിച്ചപോഴാണ് സ്വീകരണം നൽകിയത്. ആരോഗ്യമേഖലയിലുംസാമൂഹ്യ സേവനരംഗത്തും കോതമംഗലം ബ്രാഞ്ച് 10 സംസ്ഥാന അവാര്‍ഡുകളും 1 ദേശീയ അവാര്‍ഡും നേടിയത് പ്രമാണിച്ച്, അദ്ദേഹം ബ്രാഞ്ച് അംഗങ്ങളെ അനുമോദിച്ചു. ഐഎംഎ കോതമംഗലം
ബ്രാഞ്ച് പ്രസിഡന്റ് ഡോ. ലിസ തോമസ്, 2024-25 വർഷത്തെ കോതമംഗലം ബ്രാഞ്ചിന്റെ 10 പുതിയ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.
ഐ. എം. എ. സംസ്ഥാന പ്രസിഡന്റ് ഡോ. കെ. എ. ശ്രീവിലാസൻ, സംസ്ഥാന മുൻ പ്രസിഡന്റ് ഡോ. ജോസഫ് ബെനവൻ എന്നിവര്‍ സന്നിഹിതരായിരുന്നു.
