കോതമംഗലം – സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച വിശപ്പ് രഹിത കോതമംഗലം പദ്ധതിക്ക് തുടക്കമായി.കോവിഡ് 19 ന്റെ ഗുരുതര പ്രതിസന്ധിയും ഗവൺമെന്റ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതും ജനങ്ങളെ പ്രതിസന്ധിയിലാക്കിയ ഘട്ടത്തിൽ ദ്രുത ഗതിയിൽ സർക്കാർ തീരുമാനം നടപ്പിലാക്കിയ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവർത്തനം ശ്രദ്ധേയമായതായി എംഎൽഎ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് ക്യാന്റീനിനോടനുബന്ധിച്ചാണ് ഭക്ഷണശാലയുടെ പ്രവർത്തനം ആരംഭിച്ചത്. ആന്റണി ജോൺ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഒ ഇ അബ്ബാസ്, വിൽസൺ ഇല്ലിക്കൽ, എ വി രാജേഷ്,എബി അബ്രഹാം, എം എൻ ശശി,ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ കെ എച്ച് നാസർ,ജനറൽ എക്സ്റ്റൻഷൻ ഓഫീസർ എം എസ് സിദ്ധീഖ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി. സംസ്ഥാനത്ത് കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ബ്ലോക്ക് പഞ്ചായത്തിൽ തുടക്കം കുറിച്ച വിശപ്പുരഹിത കേരളം ഭക്ഷണശാല കൂടുതൽ ജനങ്ങൾക്ക് പ്രയോജനപ്രദമാകുമെന്ന് എംഎൽഎ പറഞ്ഞു.