Connect with us

Hi, what are you looking for?

NEWS

നൂറു ശതമാനം പദ്ധതി വിഹിത വിനിയോഗം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ജില്ലയില്‍ ഒന്നാംസ്ഥാനത്ത്

കോതമംഗലം: നൂറു ശതമാനം പദ്ധതി വിഹിതം ചെലവഴിച്ച് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ജില്ലയില്‍ ഒന്നാംസ്ഥാനത്തെത്തി. സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനത്തുമാണ്. ട്രഷറിയില്‍ നല്‍കിയിട്ടുള്ള മുഴുവന്‍ ബില്ലും പാസായാല്‍ സംസ്ഥാനത്ത് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഒന്നാംസ്ഥാനത്ത് എത്തുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീര്‍ പറഞ്ഞു. ഈ ഭരണസമിതി അധികാരമേല്‍ക്കുന്‌പോള്‍ സംസ്ഥാനത്തും ജില്ലയിലും വളരെ പിന്നിലായിരുന്ന ബ്ലോക്ക് ഇക്കുറി തിളക്കമാര്‍ന്ന പ്രവര്‍ത്തനത്തിലൂടെയാണ് മുന്‍നിരയിലേക്ക് കുതിച്ചത്. മുന്‍കാലങ്ങളില്‍ ഏറെ പിന്നിലായിരുന്നു ബ്ലോക്ക് പഞ്ചായത്താണ് ഇക്കുറി മുന്‍നിരയിലേക്ക് എത്തിയത്.

കഴിഞ്ഞ ദിവസം വരെ സംസ്ഥാനതലത്തില്‍ ഏഴാം സ്ഥാനത്തായിരുന്നു.കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ടാംസ്ഥാനം കൈവരിച്ചതെന്ന് പ്രസിഡന്റ് പി.എ.എം. ബഷീര്‍ പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പദ്ധതിവിഹിതം ലഭിക്കുന്ന ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒന്നാണ് കോതമംഗലം. 202324 സാന്പത്തിക വര്‍ഷം 8.97 കോടി രൂപയാണ് പദ്ധതിവിഹിതം അനുവദിച്ചത്. തുക പൂര്‍ണമായും ചെലവഴിച്ച് ബില്ല് മാര്‍ച്ച് 25ന് മുന്പായി ട്രഷറിയില്‍ സമര്‍പ്പിച്ചിരുന്നു. അതില്‍ 8.50 കോടി രൂപയുടെ ബില്ലുകള്‍ പാസായതായി വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബാക്കി തുക അപ്‌ഡേഷന്‍ വരാനുണ്ട്. വിസ്തൃതിയില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ബ്ലോക്ക് പഞ്ചായത്താണ് കോതമംഗലം.

 

You May Also Like

NEWS

കോതമംഗലം: അപ്രഖ്യാപിത പവർകട്ടും വോൾട്ടേജ് ക്ഷാമവും കടുത്ത ചൂടും നെല്ലിക്കുഴിയിലെ ഫര്‍ണ്ണീച്ചര്‍ നിർമ്മാണ വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുന്നു. നെല്ലിക്കുഴിയിലെ ഫര്‍ണ്ണീച്ചര്‍ വ്യാപാരം അതി പ്രശസ്തമാണ്.ഏതുതരം ഫര്‍ണ്ണീച്ചറുകളും ഇവിടെ ലഭിക്കും. പരമ്പരാഗത രീതിയിലുള്ളതും ആധുനീക...

NEWS

കോതമംഗലം: ചൂട് കനത്ത് കോഴിപ്പിള്ളിപുഴ വറ്റിയതോടെ കോതമംഗലത്ത് വാട്ടർ അതോരിറ്റിയുടെ ശുദ്ധജല വിതരണം മുപ്പത് ശതമാനമായി കുറഞ്ഞു. കോഴിപ്പിള്ളി പുഴയില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് ശുചീകരിച്ചാണ് കോതമംഗലം മുനിസിപ്പാലിറ്റിയിലും വാരപ്പെട്ടി പഞ്ചായത്തിലും...

NEWS

പെരുമ്പാവൂർ :വേങ്ങൂർ , മുടക്കുഴ പഞ്ചായത്തിലെ ഗുരുതരമായ മഞ്ഞപ്പിത്ത രോഗബാധയേറ്റവർക്ക് സർക്കാർ അടിയന്തിരമായി ധനസഹായം അനുവദിക്കണമെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ ആവശ്യപ്പെട്ടു .. സർക്കാരിൻറെ ജലവിതരണ സംവിധാനത്തിൽ നിന്നാണ് മഞ്ഞപ്പിത്ത രോഗബാധയ്ക്ക് ഇടയായത്...

NEWS

കോതമംഗലം : പെരുമ്പാവൂരിൽ പള്ളിയിൽ ബാൻഡ് മേളത്തിന് എത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കോതമംഗലം മലയിൻകീഴ് നാടുകാണി സ്വദേശി  ജിജോ ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. പാണിയേലി പള്ളിയിൽ ബാൻഡ് മേളം...