കോതമംഗലം: നൂറു ശതമാനം പദ്ധതി വിഹിതം ചെലവഴിച്ച് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ജില്ലയില്‍ ഒന്നാംസ്ഥാനത്തെത്തി. സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനത്തുമാണ്. ട്രഷറിയില്‍ നല്‍കിയിട്ടുള്ള മുഴുവന്‍ ബില്ലും പാസായാല്‍ സംസ്ഥാനത്ത് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഒന്നാംസ്ഥാനത്ത് എത്തുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീര്‍ പറഞ്ഞു. ഈ ഭരണസമിതി അധികാരമേല്‍ക്കുന്‌പോള്‍ സംസ്ഥാനത്തും ജില്ലയിലും വളരെ പിന്നിലായിരുന്ന ബ്ലോക്ക് ഇക്കുറി തിളക്കമാര്‍ന്ന പ്രവര്‍ത്തനത്തിലൂടെയാണ് മുന്‍നിരയിലേക്ക് കുതിച്ചത്. മുന്‍കാലങ്ങളില്‍ ഏറെ പിന്നിലായിരുന്നു ബ്ലോക്ക് പഞ്ചായത്താണ് ഇക്കുറി മുന്‍നിരയിലേക്ക് എത്തിയത്.
കഴിഞ്ഞ ദിവസം വരെ സംസ്ഥാനതലത്തില്‍ ഏഴാം സ്ഥാനത്തായിരുന്നു.കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ടാംസ്ഥാനം കൈവരിച്ചതെന്ന് പ്രസിഡന്റ് പി.എ.എം. ബഷീര്‍ പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പദ്ധതിവിഹിതം ലഭിക്കുന്ന ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒന്നാണ് കോതമംഗലം. 202324 സാന്പത്തിക വര്‍ഷം 8.97 കോടി രൂപയാണ് പദ്ധതിവിഹിതം അനുവദിച്ചത്. തുക പൂര്‍ണമായും ചെലവഴിച്ച് ബില്ല് മാര്‍ച്ച് 25ന് മുന്പായി ട്രഷറിയില്‍ സമര്‍പ്പിച്ചിരുന്നു. അതില്‍ 8.50 കോടി രൂപയുടെ ബില്ലുകള്‍ പാസായതായി വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബാക്കി തുക അപ്‌ഡേഷന്‍ വരാനുണ്ട്. വിസ്തൃതിയില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ബ്ലോക്ക് പഞ്ചായത്താണ് കോതമംഗലം.