കോതമംഗലം: ഐ. എം. എ. കോതമംഗലവും മെന്റർ കെയർ ഫൗണ്ടേഷനും ചേര്‍ന്ന് ആണ് മനുഷ്യാവകാശ ദിനം
മെൻറർ അക്കാദമി ഹാളിൽ ആചരിച്ചത്. മനുഷ്യാവകാശ ദിനവുമായി ബന്ധപ്പെട്ട്, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ തടയുന്നതിന് വേണ്ടി, സ്ത്രീകളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
ഐ. എം. എ. കോതമംഗലം പ്രസിഡന്റ് ഡോ. ലിസ തോമസ് ദിനാചരണം ഉത്ഘാടനം ചെയ്തു കൊണ്ട് സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമങ്ങളെപ്പറ്റി സംസാരിച്ചു.
മെന്റർ അക്കാദമി ചെയര്‍മാന്‍ മിസ് ആശ ലില്ലി തോമസ് മുഖ്യപ്രഭാഷണംനടത്തി.
ഗാർഹികപീഡനത്തിൻറെ നിയമവശങ്ങളെക്കുറിച്ച് അഡ്വ. ജിറ്റി അഗസ്റ്റിൻ ക്ലാസ്സ് നയിയിച്ചു.