Connect with us

Hi, what are you looking for?

CRIME

മനുഷ്യാവകാശ കമ്മീഷന്‍റെ പേരിൽ ആൾമാറാട്ടം നടത്തിയവരെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു.

കോതമംഗലം : മനുഷ്യാവകാശ കമ്മീഷന്‍റെ പേരിൽ ആൾമാറാട്ടം നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. കിഴക്കമ്പലം ചൂരക്കോട് പള്ളിക്ക് സമീപം കുന്നുപറമ്പിൽ താമസിക്കുന്ന ഇടുക്കി, അടിമാലി, മന്നാംകണ്ടം സ്വദേശി അർഷാദ് (39), കോതമംഗലം, ഓടക്കാലി,അശമന്നൂർ ഏക്കുന്നം മലയക്കുഴി വീട്ടിൽ നിഷാദ് (38), പെരുമ്പാവൂർ,വെങ്ങോല തണ്ടേക്കാട് കോക്കാടി വീട്ടിൽ ഇസ്മയിൽ (51),ആലുവ,മാറമ്പിള്ളി പള്ളിപ്പുറം നെടിയാൻ വീട്ടിൽ അസീസ് (43) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

മനുഷ്യാവകാശ കമ്മീഷൻ വൈസ് ചെയർമാനാണെന്ന് പറഞ്ഞ് അർഷാദ് തെക്കേ വെണ്ടുവഴി സ്വദേശിനിയായ വീട്ടമ്മയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ഹൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ വൈസ് ചെയർമാൻ എന്ന ബോർഡ് വച്ച കാറിൽ ഇയാളോടൊപ്പം മറ്റു മൂന്നുപേരുമുണ്ടായിരുന്നു. അസീസ് എന്നയാളിൽ നിന്നും വീട്ടമ്മയുടെ ഭർത്താവ് കടം വാങ്ങിയ തുക തിരികെ നൽകണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് വീട്ടമ്മ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാർ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

എസ്.എച്ച്.ഒ അനീഷ് ജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. അർഷാദ്, ഇസ്മയിൽ എന്നിവര്‍ക്കെതിരെ വേറെയും കേസുകളുണ്ട്. ഇത്തരം വ്യാജ ബോർഡുകൾ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എസ്.പി വിവേക് കുമാർ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം – ഇടുക്കി പാർലമെൻ്റ് വോട്ടെടുപ്പിൻ്റെ ഭാഗമായി വിദൂര, വനമേഖല പ്രദേശങ്ങളിലേക്കുള്ള പോളിംഗ് സാമഗ്രികൾ ഉദ്യോഗസ്ഥർ ഇന്ന് കുട്ടമ്പുഴയിൽ എത്തിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ വനമേഖലകളിലുള്ള തേര, തലവച്ചപാറ, കുഞ്ചിപ്പാറ, വാരിയം, താളുംകണ്ടം എന്നീ...

NEWS

കോതമംഗലം: ഇടുക്കിയിൽ വിധിനിർണ്ണയിക്കുക 1251189 വോട്ടര്‍മാര്‍. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം മണ്ഡലത്തിലെയും വോട്ടര്‍മാരുമുള്‍പ്പെടെയുള്ള ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ കണക്കാണ് ഇത്. 615084 പുരുഷ വോട്ടര്‍മാരും 635064 സ്ത്രീ...

ACCIDENT

പോത്താനിക്കാട് : എംസി റോഡിലെ മണ്ണൂരിൽ ബസ്സും സ്കൂട്ടറും തമ്മിൽ ഇടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണ അന്ത്യം. പോത്താനിക്കാട് കൊളപ്പുറം മങ്കൂത്തേൽ അലൻഷിമ്മി (20) ആണ് മരിച്ചത്. ഇക്കഴിഞ്ഞ രാത്രിയിൽ ആയിരുന്നു...

NEWS

കോതമംഗലം: കോതമംഗലത്ത് കൊട്ടികലാശം സമാധാനപരം. സംഘര്‍ഷമില്ലാതാക്കാന്‍ പോലിസ് ജാഗ്രത പുലര്‍ത്തിയിരുന്നു.മൂന്ന് മുന്നണികള്‍ക്കും പ്രത്യേകഭാഗങ്ങള്‍ നിശ്ചയിച്ചുനല്‍കിരുന്നു.എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും പ്രകടനം നേര്‍ക്കുനേര്‍ വന്നെങ്കിലും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കടന്നുപോയി.ആറുമണിയായതോടെ മൈക്കുകള്‍ ഓഫാക്കി.പ്രവര്‍ത്തകര്‍ ശാന്തരായി.കൊടിയും മറ്റ് സാമഗ്രികളുമെല്ലാമായി എല്ലാവരും...