Connect with us

Hi, what are you looking for?

NEWS

കാലാവധി കഴിഞ്ഞ മരുന്നുകളുടെ വൻ ശേഖരം പുഴയിൽ

കോതമംഗലം: കാലാവധി കഴിഞ്ഞ മരുന്നുകളുടെ വൻശേഖരം കാളിയാർ പുഴയിലും പരിസരങ്ങ ളിലും കണ്ടെത്തി. കാളിയാർ പുഴയുടെ കാവക്കാട് നീർപ്പാലത്തിലും ഇതിനോട് ചേർന്ന സ്ഥലങ്ങളിലുമാണ് വലിയ തോതിൽ മരുന്നുകൾ തള്ളിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കൂടുതൽ മരുന്ന് തള്ളിയത്. വെള്ളിയാഴ്ച രാത്രിയിലും മരുന്നുകൾ കൊണ്ടു വന്ന് തള്ളിയിരുന്നതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ പോത്താനിക്കാട് സ്വദേശിയുടെ പേരിൽ പോത്താനിക്കാട് പൊലിസ്കേസെടുത്തു. കാലാവധി കഴിഞ്ഞ മരുന്നുകൾ കൊണ്ടെത്തിച്ച് രഹസ്യമായി പുതിയ പാക്കറ്റുകളിലാക്കി വിൽപന നട ത്തുന്നതായുള്ള ആരോപണവും
നാട്ടുകാർ പറയുന്നു.
ഇതിനെ സംബന്ധിച്ചും പൊ ലിസ് അന്വേഷിക്കുന്നുണ്ട്. പുഴയിലൂടെ എന്തുമാത്രം മരുന്നുകൾ ഒഴുക്കി കളഞ്ഞു എന്ന് വ്യക്ത മായിട്ടില്ല.
നീർപ്പാലത്തിന്റെ തൂണിൻ്റെ സംരക്ഷണ ഭിത്തിയിലും പുഴയുടെ കരയിലുമായി കൂടി കിടക്കുന്ന മരുന്നുകളുടെ എണ്ണം നോക്കുമ്പോൾ വലിയ തോതിൽ മരുന്നുകൾ ഒഴുക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്. ഗുളികകൾ, കുപ്പി മരുന്നുകൾ, വാക്സിൻ ഇഞ്ചക്ഷൻ മരു ന്നുകൾ തുടങ്ങിയവയുടെ വൻ ശേഖരമാണ് തള്ളിയിരിക്കുന്നത്. മരുന്നുകൾ കൊണ്ടുവന്നിട്ട വരെ കണ്ടെത്തി നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പോത്താനിക്കാട് പഞ്ചാ
യത്ത് സെക്രട്ടറി പൊലിസിൽ പരാതി നൽകിയിരുന്നു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ മാത്യു കുഴൽനാടൻ എം.എൽ.എയും കർശന നടപടി എടുക്കണമെന്ന് പൊലിസിനോട് അവശ്യപ്പെട്ടു. കാലാവധി കഴിഞ്ഞ മരുന്നുകൾ നശിപ്പിക്കുന്നതിന് മാനദണ്ഡങ്ങൾ ഉള്ളപ്പോൾ, പാരിസ്ഥിതിക പ്രശ്ന‌ ങ്ങൾക്ക് കാരണമായേക്കാവുന്ന രീതിയിൽ തള്ളിയിരിക്കുന്നത് ഗൗരവമായി കാണണമെന്ന് എം.എൽ.എ പറഞ്ഞു. എം.എ ൽ.എയുടെ നിർദേശപ്രകാരം കല്ലൂർക്കാട് അഗ്നി രക്ഷാസേനയെത്തി പുഴയുടെ കരയിലും തൂണിൻ്റെ സംരക്ഷണ ഭിത്തിയിലും കിടന്നിരുന്ന മരുന്നുകൾ നീക്കം ചെയ്തു.

You May Also Like

NEWS

കുട്ടമ്പുഴ : കുട്ടമ്പുഴ അട്ടിക്കളം മേഖലയിൽ കാട്ടാന ശല്യം വ്യാപകമാകുന്നു. തോപ്പിലാൻ കാർത്തിയാനി, മാളിയേക്കുടി അമ്മിണി, പടിഞ്ഞാറേക്കര സുലോചന, തുടങ്ങിയവരുടെ പറമ്പിൽ കഴിഞ്ഞ ഒരാഴ്ചയായി നിരന്തരം ആന ശല്യം ആണ്, തെങ്ങ്, കവുങ്ങ്,...

NEWS

കോതമംഗലം: ടിപ്പര്‍ ലോറിയുടെ കാബിനിടയില്‍ കുരുങ്ങി യുവാവ് മരിച്ചു. ആയക്കാട് കളരിക്കല്‍ പരേതനായ കുര്യാക്കോസിന്റെ മകന്‍ ബേസില്‍ കുര്യാക്കോസ് (40) ആണ് മരിച്ചത്. ആയക്കാട് പുലിമലയിലായില്‍ ഞായറാഴ്ചയായിരുന്നു അപകടം. ലോറിയില്‍ നിന്നു ലോഡിറക്കിയ...

NEWS

എറണാകുളം: ചുമട്ടു തൊഴിലാളി മേഖലയിലെ അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ മുതിരാത്തതിൽ പ്രതിഷേധിച്ച് ചുമട്ടുതൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി എറണാകുളം ടൗൺഹാളിൽ നടത്തിയ സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ്...

CRIME

കോതമംഗലം: കൊലപാതകക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം കറുകടം താണിക്കത്തടം ചാലിൽ പുത്തൻപുര (കല്ലിങ്ങപറമ്പിൽ) യിൽ ദിലീപ് (43) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ്...

error: Content is protected !!