Connect with us

Hi, what are you looking for?

NEWS

കോതമംഗലം മണ്ഡലത്തിൽ ഹോം വോട്ടിംഗ് ആരംഭിച്ചു

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ ഹോം വോട്ടിംഗ് ആരംഭിച്ചു
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എണ്‍പത്തിയഞ്ച് വയസിനുമേല്‍പ്രായമുള്ളവര്‍ക്കും പോളിംഗ് ബൂത്തുകളില്‍ നേരിട്ടെത്താന്‍കഴിയാത്ത ഭിന്നശേഷിക്കാര്‍ക്കും വീടുകളിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു.ഇതുപ്രകാരം നല്‍കിയ അപേക്ഷ അംഗീകരിക്കപ്പെട്ടവര്‍ക്കാണ് ഹോം വോട്ടിംഗ് അനുവദിച്ചിട്ടുള്ളത്.കോതമംഗലം മണ്ഡലത്തിൽ ഹോം വോട്ടിംഗ് ആരംഭിച്ചു.

രണ്ട് പോളിംഗ് ഓഫിസര്‍മാര്‍,വീഡിയോ ഗ്രാഫര്‍,പോലിസ് ഉദ്യോഗസ്ഥന്‍,എന്നിവരടങ്ങുന്ന ടീം ആണ് ഹോം വോട്ടിംഗിനുള്ള സംവിധാനവുമായി വീടുകളിലെത്തുന്നത്.ബൂത്ത് ലവല്‍ ഓഫിസര്‍മാരും ഇവര്‍ക്കൊപ്പമുണ്ടാകും.സ്ഥാനാര്‍ത്ഥികളുടെ ബൂത്ത് ലവല്‍ എജന്റുമാര്‍ക്ക് വേണമെങ്കില്‍ അനുഗമിക്കാവുന്നതാണ്.ആദ്യ ഘട്ടത്തില്‍ 19 വരെയാണ് ഹോം വോട്ടിംഗ് നടത്തുന്നത്.ഈ ദിവസങ്ങളില്‍ അവസരം ലഭിക്കാത്തവര്‍ക്ക് ഇരുപതാംതിയതി മുതല്‍ 25-ം തിയതിവരെ ഒരിക്കല്‍കൂടി അവസരം ഒരുക്കും.ഹോം വോട്ടിങ്ങിനുള്ള അപേക്ഷ അംഗീകരിച്ചവര്‍ക്ക് പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ സാധിക്കില്ല.

You May Also Like

NEWS

കോതമംഗലം:ജില്ലാ റ്റി ബി സെൻ്റർ , ബ്ലോക്ക് ഫാമിലി ഹെൽത്ത് സെൻ്റർ വാരപ്പെട്ടിയും സംയുക്തമായി എക്സ്പ്രസ് ലെങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു കോവിഡ് ന് ശേഷം പലർക്കും കാണപ്പെടുന്ന ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എക്സ്സ്...

NEWS

കോതമംഗലം:കൊക്കോ കർഷകർക്ക് നല്ലകാലം.കർഷകർക്ക്ഉണർവേകി ചരിത്രത്തിലാദ്യമായി കൊക്കോവില ആയിരം കടന്നു.മാർക്കറ്റിൽ ഒരുകിലോ ഉണക്ക കൊക്കോയുടെ വി ല 1020 രൂപവരെയായി. രണ്ടുമാസം മുമ്പ് ഇത് 260 രൂപയായിരുന്നു. വില ഇനി യും ഉയരുമെന്നു കച്ചവട...

NEWS

കോതമംഗലം: കനത്ത ചൂട് മൂലം ഭൂതത്താന്‍കെട്ടില്‍ സഞ്ചാരികളുടെ വരവ് കുറഞ്ഞു. മധ്യവേനല്‍ അവധിക്കാലത്ത് ഭൂതത്താന്‍കെട്ട് വിനോദ സഞ്ചാര കേന്ദ്രം സഞ്ചാരികളെകൊണ്ട് നിറയുന്നതാണ് പതിവ്. എന്നാല്‍ ഇത്തവണ അത്രതിരക്കില്ല. കനത്ത ചൂട് മൂലം ആളുകള്‍...

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ മാത്തമാറ്റിക്സ്, ഹിന്ദി,സ്റ്റാറ്റിസ്റ്റിക്‌സ്,കംപ്യൂട്ടർ സയൻസ്, എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ്‌ അധ്യാപക ഒഴിവുകൾ ഉണ്ട്. കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ ഓഫീസിൽ അധ്യാപക പാനലിൽ പേര് രജിസ്റ്റർ ചെയ്ത...