കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ ഹോം വോട്ടിംഗ് ആരംഭിച്ചു
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എണ്‍പത്തിയഞ്ച് വയസിനുമേല്‍പ്രായമുള്ളവര്‍ക്കും പോളിംഗ് ബൂത്തുകളില്‍ നേരിട്ടെത്താന്‍കഴിയാത്ത ഭിന്നശേഷിക്കാര്‍ക്കും വീടുകളിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു.ഇതുപ്രകാരം നല്‍കിയ അപേക്ഷ അംഗീകരിക്കപ്പെട്ടവര്‍ക്കാണ് ഹോം വോട്ടിംഗ് അനുവദിച്ചിട്ടുള്ളത്.കോതമംഗലം മണ്ഡലത്തിൽ ഹോം വോട്ടിംഗ് ആരംഭിച്ചു.
രണ്ട് പോളിംഗ് ഓഫിസര്‍മാര്‍,വീഡിയോ ഗ്രാഫര്‍,പോലിസ് ഉദ്യോഗസ്ഥന്‍,എന്നിവരടങ്ങുന്ന ടീം ആണ് ഹോം വോട്ടിംഗിനുള്ള സംവിധാനവുമായി വീടുകളിലെത്തുന്നത്.ബൂത്ത് ലവല്‍ ഓഫിസര്‍മാരും ഇവര്‍ക്കൊപ്പമുണ്ടാകും.സ്ഥാനാര്‍ത്ഥികളുടെ ബൂത്ത് ലവല്‍ എജന്റുമാര്‍ക്ക് വേണമെങ്കില്‍ അനുഗമിക്കാവുന്നതാണ്.ആദ്യ ഘട്ടത്തില്‍ 19 വരെയാണ് ഹോം വോട്ടിംഗ് നടത്തുന്നത്.ഈ ദിവസങ്ങളില്‍ അവസരം ലഭിക്കാത്തവര്‍ക്ക് ഇരുപതാംതിയതി മുതല്‍ 25-ം തിയതിവരെ ഒരിക്കല്‍കൂടി അവസരം ഒരുക്കും.ഹോം വോട്ടിങ്ങിനുള്ള അപേക്ഷ അംഗീകരിച്ചവര്‍ക്ക് പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ സാധിക്കില്ല.