Connect with us

Hi, what are you looking for?

NEWS

കോതമംഗലം മണ്ഡലത്തിൽ സൗജന്യ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ആരംഭിച്ചു.

കോതമംഗലം:കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കോതമംഗലം മണ്ഡലത്തിൽ സൗജന്യ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ആരംഭിച്ചു.കോവിഡിൻ്റെ പശ്ചാത്തലത്തിലും,ഡെങ്കിപനി അടക്കമുള്ള മറ്റ് സാംക്രമിക രോഗങ്ങളുടെ സാഹചര്യത്തിലും ജനങ്ങളിൽ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ഹോമിയോ ഇമ്യൂൺ ബൂസ്റ്റർ (എച്ച് ഐ ബി) മരുന്നിൻ്റെ വിതരണമാണ് ആരംഭിച്ചത്.താരതമ്യേന പ്രതിരോധശേഷി കുറഞ്ഞ ആളുകൾക്ക് കോവിഡ് അടക്കമുള്ള രോഗങ്ങൾ പിടിപെടാനുള്ള സാധ്യത മുന്നിൽ കണ്ടാണ് പ്രതിരോധ മരുന്ന് വിതരണം ആരംഭിച്ചത്.പ്രതിരോധ മരുന്ന് വിതരണത്തിൻ്റെ കോതമംഗലം മണ്ഡലത്തിലെ വിതരണോദ്ഘാടനം കുത്തുകുഴി പതിനഞ്ചാം വാർഡിൽ വച്ച് ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.ചടങ്ങിൽ കൗൺസിലർമാരായ ഹരി എൻ വൃന്ദാവൻ,പി ആർ ഉണ്ണികൃഷ്ണൻ, കുത്തുകുഴി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ബിജു വി എം,സി പി ഐ എം കോതമംഗലം ഏരിയ സെക്രട്ടറി ആർ അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.13 വയസ്സിനു മുകളിൽ പ്രായമുള്ളവർ 4 ഗുളിക വീതവും,13 വയസ്സിൽ താഴെ പ്രായമുള്ളവർ 2 ഗുളിക വീതവും,2 വയസ്സുവരെയുള്ള കുട്ടികൾ ഒരു ഗുളിക വീതവും,വെറും വയറ്റിൽ 3 ദിവസം അടുപ്പിച്ചാണ് മരുന്ന് കഴിക്കേണ്ടത്.കോതമംഗലം,കുട്ടമ്പുഴ,നാടുകാണി,കവളങ്ങാട്,മണിക്കിണർ,

വാരപ്പെട്ടി,പിണ്ടിമന,നെല്ലിക്കുഴി, മാമലക്കണ്ടം,കോട്ടപ്പടി തുടങ്ങിയ ഹോമിയോ ഡിസ്പെൻസറികളിൽ നിന്നും പ്രതിരോധ മരുന്ന് ലഭ്യമാകുമെന്നും വാർഡ് കൗൺസിലർമാർ,പഞ്ചായത്ത് മെമ്പർമാർ,ആശാ പ്രവർത്തകർ,കുടുംബശ്രീ പ്രവർത്തകർ വഴിയും പ്രതിരോധ മരുന്ന് ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ക്രമീകരണം ഏർപ്പെടുത്തുമെന്നും എംഎൽഎ അറിയിച്ചു.

You May Also Like

error: Content is protected !!