Connect with us

Hi, what are you looking for?

NEWS

മലയോര ഹൈവേ: മുനുഷ്യന്റെ സഞ്ചാര സ്വാതന്ത്യം തടയുന്ന നടപടിയില്‍ പ്രതിഷേധം

കുട്ടമ്പുഴ : ആറാം മൈല്‍-പഴംമ്പലിച്ചാല്‍ – മാമലക്കണ്ടം – ആവേരുകുട്ടി – കുറത്തിക്കുടി (ഹില്‍ ഹൈവേ) റോഡുമായി ബന്ധപ്പെട്ട് ബഹു : ഹൈകോടതിയില്‍ നടന്നു വരുന്ന ഡബ്യൂപി(സി) 36141/2023 നമ്പര്‍ കേസില്‍ മാമലക്കണ്ടം മേഖലയില്‍ നിന്നും 50 പേരെ കക്ഷി ചേര്‍ക്കുന്നതിന് ഇന്ന് ചേര്‍ന്ന മാമലക്കണ്ടം മേഖലയിലെ നാട്ടുക്കാരുടെ നേതൃത്തത്തില്‍ നടന്ന പ്രത്യേക യോഗം തീരുമാനിച്ചു. മുന്‍ പഞ്ചായത്ത് മെമ്പര്‍ ശ്രീ അരുണ്‍ ചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഓള്‍ഡ് ആലുവ – മൂന്നാര്‍ (രാജപാത) പിഡബ്യൂഡി റോഡ് ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ശ്രീ. ഷാജി പയ്യാനിക്കല്‍ , രാജപാത ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി ട.ആദര്‍ശ്,കുട്ടമ്പുഴ ഫോറസ്റ്റ് എന്‍വയോണ്‍മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് കെഎ ജോണ്‍സണ്‍ ,പിആര്‍ മോഹനന്‍ , കെടി ബാലചന്ദ്രന്‍ , ജോസ് ഏളംപ്ലാശേരി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു കൊണ്ട് സംസാരിച്ചു.

മലയോര ഹൈവേ റോഡില്‍ മൂന്നാര്‍ ഡിഎഫ്ഒ യുടെ നേതൃത്തത്തില്‍ ഫോറസ്റ്റുകാര്‍ നടത്തുന്ന മുനുഷ്യാന്റെ സഞ്ചാര സ്വാതന്ത്യം തടയുന്ന നടപടിയില്‍ അതി ശക്തമായി പ്രതിക്ഷേധിച്ചു.മലയോര ഹൈവേ വിഷയത്തില്‍ മൂന്നാര്‍ ഡിഎഫ്ഒ യ്‌ക്കെതിയും നേര്യമംഗലം – അടിമാലി ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍മാര്‍ക്കെതിരെയുള്ള സമര പരിപാടികളും നിയമ പോരട്ടങ്ങളും ശക്തമാക്കുന്നതിനും യോഗം തീരുമാനിച്ചു. മേഖലയിലെ ഫോറസ്റ്റ് ഭീകരമ്മാര്‍ കുട്ടമ്പുഴ – മാമലക്കണ്ടം – മാങ്കുളം മേഖലയിലെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യം തടയുന്നതിനേതിരെയും / ബഹു: ഹൈകോടതിയുടെ ഉത്തരവ് ലംഘനം നടത്തിയതിനെതിരെയും മൂന്നാര്‍ ഡിഎഫ്ഒ നേര്യമംഗലം – അടിമാലി ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍മാര്‍ക്കെതിരെയും കോര്‍ട്ട് ലക്ഷ്യ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും മേഖലയിലെ എല്ലാ ട്രൈബല്‍ ജന വിഭാഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് ഹൈകോടതിയിലേയ്ക്ക് മാര്‍ച്ച് നടത്താനും യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച് മേഖലയിലെ ട്രൈബല്‍ ജന വിഭാഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് പ്രത്യേക യോഗം ചേരുന്നതിനും യോഗം തീരുമാനിച്ചു. എളംപ്ലാശ്ശേരി – കുറത്തികുടി ട്രൈബല്‍ മേഖലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നാര്‍ ഡിഎഫ്ഒയും നേര്യമംഗലം – അടിമാലി ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍മാരും ചേര്‍ന്ന് തുരങ്കം വെയ്ക്കുകയും മേഖലയിലേയ്ക്കുള്ള സഞ്ചാര സ്വാതന്ത്യം നിക്ഷേധിക്കുന്ന വിഷയത്തില്‍ വരും ദിവസങ്ങളില്‍ അതി ശക്തമായി പ്രതിക്ഷേധിക്കുവാനും ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കുന്നതിനെ സംബന്ധിച്ച് ആലോജിക്കുവാന്‍ 12-ാം തിയതി സ്‌പെഷ്യല്‍ യോഗം ചേരുന്നതിനും തീരുമാനിച്ചു. നാട്ടുക്കാരുടെ ഇന്നത്തെ യോഗത്തെ സംബന്ധിച്ച് അറിഞ്ഞ ഫോറസ്റ്റുകാര്‍ എളംപ്ലാശ്ശേരി ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് പ്രത്യേക പോലീസ് പൊട്ടക്ഷന്‍ വേണമെന്നാവശ്യപ്പെട്ടതിനെ തുടര്‍ന്ന് കുട്ടമ്പുഴ – അടിമാലി പോലീസ് സ്റ്റേഷനില്‍ നിന്നുള്ള പോലീസുക്കാര്‍ ഇന്ന് ഉച്ച കഴിഞ്ഞ് കഴിഞ്ഞ് 2 മണി മുതല്‍ വൈകിട്ട് 6 മണി വരെ ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിന് പ്രത്യേക പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. യോഗം നടന്ന ഹാളിന് 100 മീറ്റര്‍ മാറി യോഗത്തെ നീരീക്ഷിച്ചു കൊണ്ട് കുട്ടമ്പുഴ പോലീസിന്റെ ഒരു പ്രത്യേക വിംഗ് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയും ചെയ്തിരുന്നു.

 

You May Also Like

NEWS

കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ സിബി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ...

NEWS

കോതമംഗലം:ചേലാടിന്റെ ഹൃദയഭാഗത്ത് നൂറു വർഷത്തിലേറെയായി ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് നിലകൊള്ളുന്ന പിണ്ടിമന ഗവ. യു പി സ്കൂളിന് പുതിയ കെട്ടിടം എന്ന ദീർഘകാലത്തെ സ്വപ്നം പൂവണിയുകയാണ്. ബഡ്ജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച ഒരു കോടി...

NEWS

കോതമംഗലം: രാജ്യത്തിൻ്റെ വികസനം സാധ്യമാകുന്നത് ശരിയായ വിദ്യാഭ്യാസത്തിലൂടെയാണന്ന് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി, കെയർ എ ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ് വഴി നടപ്പിലാക്കുന്ന ജീവ എഡ്യുക്കേഷൻ...

NEWS

കോതമംഗലം:  രാജ്യത്തിൻ്റെ വികസനം സാധ്യമാകുന്നത് ശരിയായ വിദ്യാഭ്യാസത്തിലൂടെയാണന്ന് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി, കെയർ എ ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ് വഴി നടപ്പിലാക്കുന്ന ജീവ എഡ്യുക്കേഷൻ...

NEWS

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിൽ ഹരിതകർമ സേന വാർഷികാഘോഷം സംഘടിപ്പിച്ചു.ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിബു പടപ്പറമ്പത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടീന റ്റിനു,...

NEWS

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ ഇഞ്ചൂർ പ്രദേശത്തെ ജലക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി വിഭാവനം ചെയ്തിരുന്നഇഞ്ചൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.പദ്ധതി പ്രദേശത്തെ 11,12 വാർഡുകളിലെ ജനങ്ങൾക്ക് പദ്ധതി ഏറെ...

NEWS

കോതമംഗലം :അമ്മാപ്പറമ്പിൽ കുടുംബയോഗത്തിന്റെ “സനാതന സർഗ്ഗം 2025 ” 35-ാം വാർഷികാഘോഷം സംഘടിപ്പിച്ചു.വാർഷികാഘോഷം ആൻ്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.മുഖ്യമന്ത്രിയുടെ വിശിഷ്ട സേവ മെഡൽ നേടിയ എ.ആർ.ജയനെ ചടങ്ങിൽ ആദരിച്ചു.പ്രസിഡന്റ്‌ മനോജ്‌ എ...

NEWS

കോതമംഗലം: മിഡ്ലാൻഡ് കപ്പ് സീസൺ 2 കോതമംഗലം എം എ കോളേജ് ഗ്രൗണ്ടിൽ വച്ച് സംഘടിപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ക്ലബ് പ്രസിഡണ്ട് സിജു ബേബി, സെക്രട്ടറി ബിനു സി വർക്കി,കെയർ...

NEWS

കോതമംഗലം :കോതമംഗലം നഗരസഭയുടെ ഇരുപത്തിയഞ്ചാം വാർഡിൽ കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ടനിർമ്മാണോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു. എഫ് ഐ ടി ചെയർമാൻ ആർ...

NEWS

കോതമംഗലം:എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ പേരിൽ സ്മാരക ഓഡിറ്റോറിയം ചെറുവട്ടൂർ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരുങ്ങുന്നു. ശിലാസ്ഥാപന കർമ്മം ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : എറണാകുളം ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ മുടക്കി നെല്ലിക്കുഴി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച കൊമ്പൻപാറ കുടിവെള്ള പദ്ധതിയും, 15 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കാപ്പ്...

NEWS

കോതമംഗലം: തിരുവനന്തപുരം പ്രേം നസീർ സുഹൃത് സമിതി – അരീക്കൽ ആയൂർവേദ ആശുപത്രിയുടെ സഹകരണത്തോടെ ഏർപ്പെടുത്തിയ 7-മത് അച്ചടി – ദൃശ്യ മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവൻ ശൊമ്മാങ്കുടി...

error: Content is protected !!