കോതമംഗലം : ഇരമല്ലൂർ വില്ലേജിലെ ഉയർന്ന ഫെയർ വാല്യൂ വിഷയത്തിൽ ന്യായ വില പുനർ നിർണ്ണയിച്ച് പ്രസിദ്ധപ്പെടുത്താൻ തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം എൽ എ യുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇ കാര്യം വ്യക്തമാക്കിയത്. ഇരമല്ലൂർ വില്ലേജിലെ ഭൂമിയുടെ ഫെയർ വാല്യുവിലുള്ള ക്രമാതീതമായ വർദ്ധനവുമൂലം ജനങ്ങൾ ഏറെനാളായി ബുദ്ധിമുട്ടിവരികയാണ് .സമീപ വില്ലേജുകളിൽ ഉള്ളതിനേക്കാളും, നഗര പ്രദേശങ്ങളിൽ ഉള്ളതിനേക്കാളും കൂടുതലായ ഫെയർ വാല്യൂവാണ് ഇരമല്ലൂർ വില്ലേജിൽ നിലനിൽക്കുന്നത്. ആയതിനാൽ ഇരമല്ലൂർ വില്ലേജിലെ ഉയർന്ന ഫെയർ വാല്യൂ പുനർ നിർണ്ണയിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എം എൽ എ സഭയിൽ ആവിശ്യപ്പെട്ടു. ഇരമല്ലൂര്‍ വില്ലേജിലെ വസ്തുവിന്റെ ഉയർന്ന ഫെയർ വാല്യൂവുമായി ബന്ധപ്പെട്ട് ന്യായവില പുനര്‍നിര്‍ണ്ണയവുമായി എറണാകുളം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ന്യായവില പുനര്‍ നിർണ്ണയിച്ച് പ്രസിദ്ധപ്പെടുത്താൻ തീരുമാനിച്ചിട്ടുള്ളതും ആയതിനുള്ള അടിയന്തര നടപടികള്‍ ആരംഭിച്ചിട്ടുള്ളതുമാണെന്ന് മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു.
