Connect with us

Hi, what are you looking for?

NEWS

ഓൾഡ് ആലുവ – മൂന്നാർ (രാജപാത) റോഡിൽ സഞ്ചരിച്ചവരുടെ പേരിൽ എടുത്ത കള്ള കേസ്സിൽ ഹൈക്കോടതി സ്റ്റേ

കുട്ടമ്പുഴ : കഴിഞ്ഞ 2023 നവംബർ മാസം 26 -ാം തിയതി ഓൾഡ് ആലുവ – മൂന്നാർ (രാജപാത )PWD റോഡിൽ കൂടി നടന്നു പോയ കാൽനടയാത്രക്കാരുടെ പേരിൽ എടുത്ത കള്ള കേസ്സിൽ ഹൈകോടതി സ്റ്റേ അനുവദിച്ചിരിക്കുന്നു.
പഴയ ആലൂവ – മുന്നാർ (രാജപാത) PWD റോഡിന്റെ ഭാഗമായിയിട്ടുള്ള
നല്ലതണ്ണി – കല്ലാർ ടീ എസ്റ്റേറ്റിന് സമീപം മുതൽ 50-ാം മൈൽ വരെയുള്ള രാജപാതയിൽ കൂടി കാൽനടയായി സഞ്ചരിച്ച ” ഓൾഡ് ആലൂവ – മൂന്നാർ ( രാജപാത )PWD റോഡ് ആക്ഷൻ കൗൺസിൽ ” ഭാരവാഹികളായ ശ്രീ. ഷാജി പയ്യാനിക്കൽ , ശ്രീ. മാത്യു ജോസ് ആറ്റുപുറത്ത്, ശ്രീ. ഷെറിലിൻ ജോസഫ് എന്നിവരുടെ പേരിലാണ് മാങ്കുളം ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ OR – 3 /20 23-ാം നമ്പർ ആയി കേസ് എടുത്തത് ഫോറസ്റ്റുകാരുടെFAR ൽ പറയുന്നത് വനത്തിൽ അതിക്രമിച്ചു കയറി ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയ വഴി പ്രജരിപ്പിച്ചുവെന്നും റിസർവ്വ് വനഭൂമിയി അതിക്രമിച്ച് കയറി റിസർവ്വ് വനഭൂമി അളന്നു തിരിച്ചു എന്നു മാണ് പറയുന്നത്.

ഓൾഡ് ആലൂവ – മൂന്നാർ (രാജപാത) PWD റോഡ് പുനർ ഗതാഗത യോഗ്യമാക്കുവാൻ ഉത്തരവ് ഉണ്ടാകണമെന്ന് കാണിച്ച് ബഹു: ഹൈകോടതിയിൽ നില നിൽക്കുന്ന WP(c)25663/2020 നമ്പർ കേസിൽ കമ്മീഷൻ അപേക്ഷ കൊടുത്തതിന്റെ ഭാഗമായി രാജപാത മൂന്നാറിൽ നിന്നും കല്ലാർ ടീ എസ്റ്റേറ്റ് – 50-ാoമൈൽ വഴി മാങ്കുളം – പെരുമ്പൻ കുത്ത് ഭാഗത്തേയ്ക്ക് ഭാഗത്തേയ്ക്ക് എത്തിചേരുന്ന ഓൾഡ് രാജപാതയിലെ തൽസ്ഥിതി നേരിൽ കണ്ട് മനസിലാക്കുവാനാണ് രാജപാത ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ഓൾഡ് റോഡിൽ കൂടി കാൽനടയായി സഞ്ചരിക്കുകയും പഴയ രാജപാതയുടെ വീതി അളന്ന് നോക്കുകയും 50-ാം മൈലിൽ സ്ഥാപിച്ചിട്ടുളള ചരിത്ര പ്രധാന്യമുള്ള 50 എന്ന് കരിങ്കൽ ശിലയിൽ രേഖപെടുത്തിയ മൈൽ കല്ലിന്റെയും സമീപത്തെ റോഡിന്റെയും. എതാനും ഫോട്ടോകൾ എടുത്ത് കല്ലാർ ടീ എസ്റ്റേറ്റ് വഴി തന്നെ തിരികെ പോരുകയും ചെയ്തു.
ഇതിന്റെ പേരിലാണ് മാങ്കുളം ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ആയിരുന്ന v. പ്രസാദ് കുമാറിന്റെ നേതൃത്തത്തിൽ കള്ള കേസ്സുകൾ എടുക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ ശ്രീ. മാത്യൂ ജോസ് ആറ്റുപുറത്തിനെ മാങ്കുളത്ത് വെച്ച് മാങ്കുളം DF0 ശ്രീ. KB സുബാഷിന്റെ നേതൃത്തത്തിൽ അറസ്റ്റ് ചെയ്യുവാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു .

ഇതിനെ തുടർന്നാണ് രാജപാത ആക്ഷൻ കൗൺസിൽ ഹൈകോടതിയെ സമീപിച്ചത് .
ഈ രാജപാത AD – 1878-ാം മാണ്ടിൽ അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് ആയിരുന്ന ആയില്ല്യം തിരുനാൾ ബാലരാമവർമ്മ മഹാരാജാവിന്റെ ഉത്തരവിനെ തുടർന്ന് തിരുവിതാംകൂർ സ്റ്റേറ്റ് PWD നിർമ്മിച്ച റോഡാണിത് .
AD – 1878-ാം മാണ്ടിൽ കോതമംഗലം – തട്ടേക്കാട് – കുട്ടമ്പുഴ – പൂയംകുട്ടി – പീണ്ടിമേട് – തോളുനട – കുഞ്ചിയാർ – കുന്ത്രപുഴ – കുറത്തി കുടി – പെരുമ്പൻകുത്ത് – 50-ാം മൈയിൽ – നല്ല തണ്ണി – കല്ലാർ വഴി മൂന്നാറിലേക്ക് ഈ രാജപാതയുടെ നിർമ്മാണത്തിന് ചിലവായ തുക 4.5 ലക്ഷമാണ്.
1924 – ജൂലൈ മാസത്തിലെ പ്രളയത്തിൽ 50-ാം മൈലിന് സമീപം കരിന്തിരി എന്ന സ്ഥലത്ത് 300 മീറ്റർ ദൂരത്തിൽ റോഡ് ഇടിഞ്ഞ് താന്നതിനെ തുടർന്നും കരിന്തിരി മുതൽ പെരുമ്പൻ കുത്ത് വരെ എതാനും ഇടങ്ങളിൽ ഉരുൾ പൊട്ടി റോഡ് ഒലിച്ച് പോയതിനെ തുടർന്നുമാണ് റോഡ് നേര്യമംഗലം അടിമാലി വഴി തിരിച്ചുവിട്ടത്. പെരുമ്പൻകുത്ത് മുതൽ താഴേയ്ക്ക് പൂയംകുട്ടി വരെയുള്ള ഭാഗത്ത് ഓൾഡ് രാജപാതയ്ക്ക് ഇന്നും യാതോരു വിധ തകരാറുകളും ഇല്ലാതെ 100 % ഗതാഗത യോഗ്യമായി തുടരുന്നുണ്ട് .

കോതമംഗലത്ത് നിന്നും നേര്യമംഗലം – അടിമാലി വഴി മൂന്നാറിലേയ്ക്ക് ഇന്നു കാണപെടുന്ന റോഡ് 1936-ൽ തുറന്ന് കൊടുത്തതോടെ ഓൾഡ് രാജപാതയുടെ സംരക്ഷണം റവന്യൂ വകുപ്പ് ഏറ്റെടുക്കുകയായിരുന്നു റവന്യൂ വകുപ്പ് രാജപാതയുടെ സംരക്ഷണം ഏറ്റെടുവെങ്കിലും പതിയെ പതിയെ രാജപാതയുടെ നിയന്ത്രണം ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റ് ഏറ്റെടുക്കുകയായിരുന്നു .എന്നാൽ 1936 ന് ശേഷം തിരുവിതാംകൂർ PWD ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റിന് വിട്ടു കൊടുക്കുകയോ 1936 ന് ശേഷം ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റ് PWD യിൽ നിന്നും പൂയംകുട്ടിയിൽ മുതൽ നല്ലതണ്ണി – കല്ലാർ വരെയുള്ള രാജപാതയുടെ റോഡ് ഭാഗങ്ങൾ നാളിതു വരെ രേഖ മൂലം ഏറ്റെടുക്കുകയോ ചെയ്തിട്ടില്ലാത്തതാണ്.
കേരളപൊതുമരാമത്ത് (g) വകുപ്പിന്റെ 16/08/2009 -ാം തിയതിയിലെ go.(MS) No:52/2009/PWD നമ്പർ പുനർ വിക്ഞ്ഞാപനപ്രകാരം രാജപാത മേജർ ഡിട്രിക്സ്റ്റ് റോഡ് ( MDR) ആയി പ്രഖ്യാപിച്ച് PWD ഉത്തരവ് ഇറക്കിയിട്ടുള്ള റോഡ് കൂടിയാണ് ഓൾഡ് രാജപാത .
എന്നാൽ PWD യുടെ ഉത്തരവുകൾ ഒന്നും ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റ് അംഗികരിക്കുന്നില്ല അതിന്റെ ഭാഗമാണ് രാജപാതയിൽ കൂടി കാൽനടയായി സഞ്ചരിച്ചവരുടെ പേരിൽ കേസെടുത്ത നടപടികൾ .
ഫോറസ്റ്റു ക്കാരുടെ ഈ ധിക്കാര പരമായ നടപടികൾ നിയമപരമായി ചോദ്യം ചെയ്യുമെന്ന് ഓൾഡ് രാജപാത ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു .

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...