കോതമംഗലം: മാതൃദിനത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ സ്റ്റുഡന്റ് വോളന്റിയര്‍ കോര്‍പ്‌സ് (എസ്‌വിസി) സംഘടിപ്പിച്ച പ്രസംഗ മത്സരത്തില്‍ ജില്ലാ തലത്തില്‍ ഒന്നാം സമ്മാനം നേടി അഭിമാനമായിരിക്കുകയാണ് സീനിയര്‍ എസ്പിസി കേഡറ്റ് ഹിബ അസീസ്. പല്ലാരിമംഗലം ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. സ്‌കൂള്‍ തല പാഠ്യോതര വിഷയങ്ങളിലും കവിത എഴുത്തിലും മിടുക്കിയാണ് ഹിബ അസീസ്. പൈമറ്റം മൂത്തേടത്ത് അസീസിന്റെയും സീനത്തിന്റെയും മകളാണ്.
