അതി ശക്തമായ മഴയിൽ തകർച്ച സംഭവിച്ച കോതമംഗലം മണ്ഡലത്തിലെ വിവിധ റോഡുകളുടെ അടിയന്തിര പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 1 കോടി 35 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ആലുവ – മൂന്നാർ റോഡ് നവീകരണത്തിനായി 50 ലക്ഷം, ചാത്തമറ്റം -ഊരംകുഴി റോഡിൽ പിടവൂർ മുതൽ ഇഞ്ചൂർ വരെ റോഡ് നവീകരണത്തിനും, ഡി ആർ റീട്ടൈനിങ്ങ് വാൾ പുനരുദ്ധാരണത്തിനുമായി 40 ലക്ഷം, തങ്കളം -കോഴിപ്പിള്ളി ബൈപ്പാസ് റോഡിൽ നവീകരണത്തിന് 10 ലക്ഷം, ചാത്തമറ്റം -ഊരംകുഴി റോഡിൽ കുടമുണ്ട മുതൽ പിടവൂർ വരെ നവീകരണത്തിനായി 25 ലക്ഷം,
അടിവാട് – മടിയൂർ-കുത്തുകുഴി റോഡ് നവീകരണത്തിന് 10 ലക്ഷം അടക്കം ഒരു കോടി മുപ്പത്തി അഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളതെന്നും നവീകരണ പ്രവർത്തികൾ വേഗത്തിൽ പൂർത്തീകരിക്കുമെന്നും ആന്റണി ജോൺ എംഎൽഎ അറിയിച്ചു.

You must be logged in to post a comment Login