കല്ലൂർക്കാട്: കനത്ത മഴയിലും കാറ്റിലും മേഖലയിൽ നാശനഷ്ടം.
നാഗപ്പുഴ പത്തകുത്തി ഭാഗത്താണ് അതിശക്തമായ കാറ്റിലും മഴയിലും കൃഷി നാശമുണ്ടായത്.
ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് മഴയ്ക്കൊപ്പം കാറ്റുമുണ്ടായത്.
നിരവധി വീടുകളുടെ മുകളിൽ മരം വീണു.
വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു ലൈനുകൾ പൊട്ടിവീണു. വൻമരങ്ങൾ കാറ്റിൽ കടപുഴകി വീണു.
വടക്കുംമറ്റത്തിൽ സോളി,പാറയ്ക്കൽ തങ്കമ്മ എന്നിവരുടെ വീടുകൾക്ക് മരം വീണ് നാശനഷ്ടമുണ്ടായി.
ഏഴാനിക്കാട്ട് ജോർജ്, വാസു, പരുന്തുംപ്ലായ്ക്കൽ ബന്നി, നീറനാൽ ജിജു, കടുകൻമാക്കൽ ജോജോ തുടങ്ങിയവരുടെ പുരയിടങ്ങളിലും നാശനഷ്ടമുണ്ടായിട്ടുണ്ട്.