ഇന്നലെ വൈകുന്നേരം 7 മണിയോടുകൂടി ഉണ്ടായ കനത്ത മഴയിലു കാറ്റിലും പല്ലാരിമംഗലം പഞ്ചായത്ത് എട്ടാം വാർഡ് കുപ്പുംകണ്ടത്ത് ഇരുമുഴിയിൽ അമ്മിണിയുട ഓട് വീടിന് മുകളിലേക്ക് ആഞ്ഞിലി മരം കടപുഴകിവീണ് വീടിന് കേടുപാട് സംഭവിച്ചു. സംഭവ സമയത്ത് അമ്മിണി അമ്മ മാത്രമേ വിട്ടിലുണ്ടായിരുന്നുള്ളു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ്, പല്ലാരിമംഗലം വില്ലേജ് അസിസ്റ്റന്റ് കെ സനോജ്, പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ പി ദിവ്യ, കെ എസ് ഷൗക്കത്തത്ത് എന്നിവർ സ്ഥലം സന്ദർശിച്ചു. നഷ്ടം തിട്ടപ്പെടുത്തി അടിയന്തിര സഹായത്തിനായി സർക്കാരിന് റിപ്പോർട്ട് നൽകി.
