Connect with us

Hi, what are you looking for?

AGRICULTURE

കാറ്റിലും മഴയിലും കോതമംഗലത്ത് കനത്ത കൃഷി നാശം.

കോതമംഗലം : തിങ്കളാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിലും, മഴയിലും കോതമംഗലം പ്രദേശത്തു നിരവധി കൃഷി നാശം ഉണ്ടായി. ചേലാട് വെട്ടിക്കൽ കുര്യാക്കോസ് ന്റെ 500 ഓളം കുലച്ച ഏത്തവാഴയാണ് കാറ്റിൽ ഒടിഞ്ഞു പോയത്. കീരംപാറയിൽ ജോസ്. പി. ജെ. പറക്കുടിയിൽ എന്ന കർഷകൻ പാട്ടത്തിന് കൃഷി ചെയ്ത ഏത്തവാഴകളിൽ കുലച്ചത് 58 എണ്ണം, കുലയ്ക്കാത്തത് 504 എണ്ണംപൂർണ്ണമായും നശിച്ചു. പിണ്ടിമന ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ പരിധിയിലെ പ്രാഥമിക കണക്ക് അനുസരിച്ചു കൃഷി നാശം 6 ലക്ഷം രൂപയാണ്.
ഏത്തവാഴ കുലച്ചത് 3500, കുലക്കാത്തത് 2400, കായ്ഫലമുള്ള ജാതി 50, ടാപ്പിംഗ് റബ്ബർ100 എന്നിങ്ങനെ ഒടിഞ്ഞു വീണു പിണ്ടിമനയിൽ നാശം സംഭവിച്ചിട്ടുണ്ട്. കീരംപാറ പഞ്ചായത്തിൽ ആണ് വ്യാപക ക്യഷി നാശം സംഭവിച്ചത്.

പഞ്ചായത്തിലെ 8, 9, 10, 11, 12 വാർഡുകൾ ഉൾപ്പെടുന്ന നാടുകാണി, പെരുമണ്ണൂർ, കീരംപാറ, ഊഞ്ഞ പാറ,എന്നി പ്രദേശങ്ങളിൽ ആണ് കൃഷി നാശം സംഭവിച്ചത്.കർഷകരുടെ വാഴ, റബ്ബർ, ജാതി എന്നി കാർഷിക വിളകൾക്ക് ആണ് നഷ്ടം ഏറെയും സംഭവിച്ചത്.പ്രാഥമിക പരിശോ‌ധനയിൽ ഇന്നലെ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ കീരംപാറ പഞ്ചായത്തിൽ മാത്രം ഏകദേശം 30 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായതായി കീരംപാറ കൃഷി ഓഫീസർ അറിയിച്ചു.

പഞ്ചായത്തിലെ ജോസ് പി.ജെ പറക്കുടിയിൽ എന്ന കർഷകൻ്റെ 562 എണ്ണം വാഴ, ഓസേഫ് എം.പി മാറചേരി എന്ന കർഷകൻ്റെ 300 എണ്ണം വാഴ, സാജും അമ്പഴച്ചാലിൽ ൻ്റെ 400 വാഴ, ചാക്കോ കാക്കന്തുരുത്തേൽ ൻ്റെ 150 വാഴ തുടങ്ങി 65-ൽ പരം വരുന്ന കർഷകരുടെ റബർ, ജാതി ,വാഴ എന്നിവ കാറ്റിൽ നിലപൊത്തി, നാശനഷ്ടം ഉണ്ടായ പ്രദേശ ങ്ങളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.സി ചാക്കോ, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, കൃഷി ഓഫീസർ ബോസ് മത്തായി, അസി. കൃഷി ഓഫീസർ എൽദോസ് പി, ക്യഷി അസി. ബേസിൽ വി.ജോൺ എന്നിവർ സന്ദർശനം നടത്തി നഷ്ടം തിട്ടപ്പെടുത്തി. ഇത് പോലെ വിവിധ ഇടങ്ങളിൽ നിരവധി കൃഷി നാശം സംഭവിച്ചിട്ടിട്ടുണ്ട്. കൃഷി ഉദ്യോഗസ്ഥർ നാശംനഷ്ടം ഉണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു കണക്കുകൾ എടുത്തു കൊണ്ടിരിക്കുകയാണ്.

You May Also Like

EDITORS CHOICE

കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി പൂവുകൾ കൊണ്ട് 25 അടി വലിപ്പമുള്ള അദ്ദേഹത്തിന്റെ പുഷ്‌പ്പ ചിത്രം നിര്‍മിച്ചിരിക്കുകയാണ് പ്രശസ്ത ശിൽപ്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ....

EDITORS CHOICE

കോതമംഗലം :പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി ഡോ. ഡയാന ആൻ ഐസക്.തന്റെ നാലാം വയസിൽ മനസ്സിൽ മുളപൊട്ടിയ ആഗ്രഹ ത്തിന്റെ പൂർത്തികരണംകൂടിയാണ്...

EDITORS CHOICE

കൊച്ചി :മലയാളത്തിൻ്റെ കവി കുഞ്ഞുണ്ണി മാഷിന്റെ മണൽ ശില്പമൊരുക്കി പ്രശസ്ത ശിൽപ്പി ഡാവിഞ്ചി സുരേഷ്. തൃശൂർ കഴിമ്പ്രം ബീച്ച് സ്വപ്നതീരത്താണ് കുഞ്ഞുണ്ണി മാഷിന്റെ ശില്പം ഒരുക്കിയിരിക്കുന്നത്.കഴിമ്പ്രം ബീച്ച് ഫെസ്റ്റിന് മുന്നോടിയായി നടന്ന സാഹിത്യസദസ്സില്‍...

NEWS

ഇടുക്കി : സഞ്ചാരികളുടെ മനം മയക്കും പ്രകൃതി ഭംഗി. കൂട്ടിന് തണുപ്പും കോടമഞ്ഞും.. പിന്നെ വരയാടുകളും. മൂന്നാർ, ഇരവികുളം ദേശിയോദ്യനം സന്ദർശിക്കുന്നവർക്ക് കാഴ്ച്ചയുടെ നവ്യമായ അനുഭവമാണ് ഇവിടം സമ്മാനിക്കുന്നത്. ഇടയ്ക്കിടെ വീശിയടിക്കുന്ന കോടയും,...