Connect with us

Hi, what are you looking for?

NEWS

മലമടക്കിൽ വിസ്മയ കാഴ്ചകൾ ഒളിപ്പിച്ച് മാമലക്കണ്ടമെന്ന സ്വർഗീയ ഭൂമി

ഏബിൾ. സി. അലക്സ്‌

 

കോതമംഗലം: കാനന ഭൂമിയിൽ വിസ്മയങ്ങളുടെ മായിക സ്വർഗം തീർക്കുകയാണ് മാമലക്കണ്ടം.കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്തായ കുട്ടമ്പുഴയിലാണ് ദൃശ്യ വിസ്മയങ്ങളുടെ പറുദീസ ഒരുക്കുന്ന മലയോര ഗ്രാമം. പേരുപോലെ തന്നെ മാമലകളുടെ കണ്ടമാണിവിടം.കൊച്ചി – ധനുഷ്കോടി ദേശീയ പാത വഴി സഞ്ചരിക്കുന്നവർക്ക് നേര്യമംഗലം ആറാം മൈൽ നിന്നും തിരിഞ്ഞ് ഏകദേശം ഒൻപതു കിലോമീറ്റർ ചെന്നാൽ നയന മനോഹരമായ മാമലക്കണ്ടത്ത് എത്താം. അതുമല്ലെങ്കിൽ കോതമംഗലം, ചേലാട്, തട്ടേക്കാട്, കുട്ടമ്പുഴ വഴിയും എത്താം.അവിടെ പെരുവര മലയുടെ താഴ്‌വാരത്ത് തല എടുപ്പോടെ നിൽക്കുന്ന സർക്കാർ ഹൈസ്കൂൾ. സ്കൂളിന്റെ തിരുമുറ്റത്ത് നിന്നാൽ കാണാം പച്ച പുതച്ച മാമലകളും,വെള്ളിവര തീർത്ത ചെറു വെള്ളച്ചാട്ടങ്ങളും,വെള്ളിയാരഞ്ഞാണമിട്ട പാറക്കെട്ടുകളും ഗ്രാമഭംഗിക്കു മാറ്റുകൂട്ടുന്ന വീടുകളും. സ്കൂൾ മുറ്റത്ത്‌ നിന്ന് വെള്ളച്ചാട്ടം ആസ്വദിക്കാൻ പറ്റുന്ന എറണാകുളം ജില്ലയിലെ ഏക സ്കൂളും ഒരുപക്ഷെ മാമലക്കണ്ടം ഗവ. സ്കൂൾ ആയിരിക്കും.വിദ്യാലയത്തിന്റെ പടിവാതിലിനരുകിൽ നൂറു മീറ്ററിനപ്പുറം കാണാം പ്രസിദ്ധമായ എളംബ്ലാശ്ശേരി മലയെ രണ്ടായി പിളർത്തുകൊണ്ടൊഴുകുന്ന എളംബ്ലാശ്ശേരി വെള്ളച്ചാട്ടം. ഇത് ഉള്ളം കുളിർപ്പിക്കുന്ന ദൃശ്യമാണ്.

എറണാകുളം ജില്ലയിലെ ഏറ്റവും കൂടുതൽ ജനവാസമുള്ള,ഏറ്റവും ഉയർന്ന പ്രദേശത്തെയും വിനോദ സഞ്ചാര കേന്ദ്രമാണ് മാമലക്കണ്ടം. ഓഫ്‌ റോഡ് സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായ കൊയ്‌നിപാറ മലയും ഇവിടെ അടുത്തു തന്നെ.നിരവധി സാഹസീക സഞ്ചാരികൾ ഇവിടെ അവരുടെ വാഹനവുമായി എത്തുന്നു.എറണാകുളം ജില്ലയിലെ ഏറ്റവും ഉയരത്തിലെ ചായക്കടയിലെ ഒരു ചായ കുടിക്കണമെങ്കിൽ കൊയിനി പാറയിൽ തന്നെ എത്തണം.ഇവിടെ നിന്നാൽ അങ്ങ് വിസ്തൃതിയിൽ മലക്കപ്പാറ മുതലുള്ള വിദൂര ദൃശ്യങ്ങൾ ഹരിതാഭാ ഭംഗിയിൽ കാണാം.

ഉരുളിക്കുഴി പുഴയിലെ വെള്ളച്ചാട്ടവും കമനീയമായ കാഴ്ച്ചയാണ്.പടിക്കെട്ടുകളെ പളുങ്കുമണികൾ അലങ്കരിച്ചൊതുപോലുള്ള ജല നിപാതം അനുസ്യൂതം ഒഴുകുന്നു. പുഴയോരത്ത് നിന്ന് ഒഴുക്ക് ആസ്വദിക്കാം. പുഴയിൽ ഇറങ്ങി ആസ്വദിക്കാൻ നോക്കിയാൽ അത് നമ്മളെ അപകടത്തിൽ ആക്കിയേക്കാം.

പോയകാലത്തിന്റെ ആദ്ധ്യാത്മിക സ്മാരകങ്ങൾ പോലെ പാറക്കെട്ടുകളെ അലങ്കരിച്ചു നിൽക്കുന്ന മുനിയറകളും ഇവിടുത്തെ മറ്റൊരു കാഴ്ചയാണ്.

കാനന ഭൂമിയിലെ പച്ചപ്പും മലയോരങ്ങളിലെ വെള്ളച്ചാട്ടങ്ങളും കാട്ടാനകളുടെ സാമീപ്വവും ഈ യാത്രയിലെ മറക്കാനാവാത്ത അനുഭവമായിരിക്കും സഞ്ചാരികൾക്ക് സമ്മാനിക്കുക…

 

You May Also Like

NEWS

കോതമംഗലം: നാൽപ്പത്തിനാലാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വച്ച് നവംബർ 8-ന് കോട്ടപ്പടി സ്വദേശിയായ പ്രവാസി എഴുത്തുകാരൻ ജിതിൻ റോയിയുടെ പുതിയ ഇംഗ്ലീഷ് സയൻസ് ഫിക്ഷൻ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ നോവൽ ‘ദി ആൾട്ടർനേറ്റ്...

NEWS

കവളങ്ങാട്: കവളങ്ങാട് പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് ചെയർമാൻ പി എം ശിവൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷാജി മുഹമ്മദ്,...

NEWS

കോതമംഗലം : കവളങ്ങാട്, വാരപ്പെട്ടി പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഐ എം 14, കേരള കോൺഗ്രസ് എം 1 എന്നിങ്ങനെയാണ് സീറ്റ് വിഭജനം. ​വാർഡ്, സ്ഥാനാർഥി ക്രമത്തിൽ: 1 സുമി അനീഷ്,...

NEWS

കവളങ്ങാട്: പല്ലാരിമംഗലം പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഖദീജ മുഹമ്മദ്‌ അധ്യക്ഷയായി.സിപിഐ എം ഏരിയ സെക്രട്ടറി എ എ അൻഷാദ്, കെ ബി മുഹമ്മദ്‌, എം...

NEWS

കോതമംഗലം – വനിതകൾക്ക് സംവരണമില്ലാതിരുന്ന പുരുഷാധിപത്യ രാഷ്ട്രീയ കാലത്ത് മത്സരിച്ച് ജയിച്ച് പഞ്ചായത്ത് പ്രസിഡൻ്റായി ചരിത്രം കുറിച്ച കോതമംഗലം സ്വദേശി അന്നമ്മ ജേക്കബ് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ വരാൻ പോകുന്ന ഈ തദ്ദേശ തെരഞ്ഞെടുപ്പിനേയും...

NEWS

കോതമംഗലം : ഡിസംബർ 9 ന് നടക്കുന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെവിജയം ഉറപ്പാക്കുന്നതിന് വാർഡ് തലത്തിൽ പ്രവർത്തകർ പ്രത്യേകം കർമ്മ പദ്ധതി തയ്യാറാക്കണമെന്ന്  മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ.വ്യാപാരഭവനിൽ...

NEWS

കോതമംഗലം : നടക്കുവാൻ ശേഷിയില്ലാത്ത ഒരു കുട്ടിക്ക് വീൽ ചെയർ സമ്മാനിക്കുവാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ചാത്തമറ്റം എൻ എസ് എസ് യൂണിറ്റിലെ വോളന്റിയെഴ്സ്.   ചാത്തമറ്റം കാക്കത്തോട്ടത്തിൽ...

NEWS

കോതമംഗലം: കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയിൽ 100 – മത് ശിലാസ്ഥാപന പെരുന്നാളിനു കൊടിയേറ്റി. താഴത്തെ കുരിശു പള്ളിയിൽ മേഖലാ മെത്രാപ്പോലീത്ത അഭി.ഏലിയാസ് മോർ യൂലിയോസ് തിരുമേനി...

NEWS

കോതമംഗലം : ശിശുദിനത്തിൽ സമൂഹ മാതൃകയായി ഊന്നുകൽ ടൈനി ടോട്സ് കിന്റർ ഗാർട്ടൻ. മാതാപിതാക്കൾ മരണപ്പെട്ട ആറും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായഹസ്തവുമായാണ് ടൈനി കിഡ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ...

NEWS

കോതമംഗലം: കോട്ടപ്പാറ വനാതിർത്തിയിലെ ജനവാസമേഖലകളെ കാട്ടാനശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ സ്ഥാപിക്കുന്ന ഡബിൾലൈൻ ഹാംഗിഗ് ഫെൻസിംഗ് ആനക്കൂട്ടം പതിവായി തകർക്കുന്നു. ബുധനാഴ്ച രാത്രിയിൽ വാവേലിഭാഗത്ത് മീറ്ററുകളോളം നീളത്തിൽ ഫെൻസിംഗ് തകർത്തു. പത്തോളം തൂണുകളും ലൈനും...

NEWS

കോതമംഗലം: അപകടത്തിൽ പരിക്ക് പരിക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച സർവീസ് ബസ് ജീവനക്കാർക്ക് കോതമംഗലം പോലീസിൻ്റെ ആദരവ്.  ഈ മാസം രണ്ടിനാണ് കോതമംഗലം തട്ടേക്കാട് റോഡിൽ രാമല്ലൂർ ഭാഗത്ത് ബൈക്ക്...

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി ഗ്രാമവാസികൾക്ക് സഞ്ചാരമാർഗമായി നിർമിച്ച തൂക്കുപാലം ഇപ്പോൾ ടൂറിസത്തിന് വഴിമാറിയതോടെ നാട്ടുകാരുടെ വഴിമുട്ടി. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് 2012-ലാണ് പെരിയാറിന് കുറുകേ കേരളത്തിലെ ഏറ്റവുംവലിയ തൂക്കുപാലം നിർമിച്ചത്. പാലത്തിന്റെ...

error: Content is protected !!