കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം വി. മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് ഈ വർഷത്തെ പെരുന്നാൾ നടത്തിപ്പ് ഗ്രീൻ പ്രോട്ടോക്കോൾ (ഹരിതചട്ടം) പ്രകാരമാണ്. അതിൻ പ്രകാരം നടന്ന ടൗൺ ശുചീകരണ പ്രവർത്തനങ്ങൾക്ക് എംബിറ്റ്സ് എൻജിനീയറിംഗ് കോളേജ്, എംബിറ്റ്സ് പോളിടെക്നിക്ക്, മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂൾ, മാർ ബസേലിയോസ് നഴ്സിംഗ് കോളേജ്, നഴ്സിംഗ് സ്കൂൾ, മാർബസേലിയോസ് ഡൻ്റൽ കോളേജ് എന്നിവിടങ്ങളിലെ എൻഎസ്എസ് യൂണിറ്റുകളും സെൻ്റ്. മേരീസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ, കോതമംഗലത്തെ വ്യാപാരികൾ, മാർ തോമ ചെറിയ പള്ളി വോളണ്ടിയേഴ്സ് ടീം എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഹരിതചട്ടം നടപ്പിലാക്കുമ്പോൾ ശ്രദ്ധിക്കേണ്ട മാനദണ്ഡങ്ങളേക്കുറിച്ചുള്ള ലഘുലേഖ വിതരണം ചെയ്തു. ഗ്രീൻ പ്രോട്ടോക്കോളിൻ്റെ ഉദ്ഘാടനം സെപ്തംബർ 25-ാം തീയതി 5.15 ന് എറണാകുളം ജില്ലാ കലക്ടർ ഉദ്ഘാടനം ചെയ്യും. ഗ്രീൻ പ്രോട്ടോക്കോളിൻ്റെ ലോഗോ പ്രകാശനം എറണാകുളം റൂറൽ എസ്പി നിർവ്വഹിക്കും. കോതമംഗലം എം.എൽ.എ ആൻ്റണി ജോൺ യോഗത്തിൽ അദ്ധ്യക്ഷതവഹിക്കും. ഹരിതചട്ടം പാലിച്ച് കന്നി 20 പെരുന്നാൾ നടപ്പിലാക്കുന്നതിനുവേണ്ടി കോതമംഗലം തഹസീൽദാർ കൺവീനർ ആയ വിവിധ വകുപ്പുകളുടെ കൺട്രോൾ റൂം പ്രവർത്തിക്കും. ടൗൺ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എം.എൽ.എ ആൻ്റണി ജോൺ നിർവ്വഹിച്ചു. കോതമംഗലം മുനിസിപ്പൽ ചെയർമാൻ കെ. കെ ടോമി അദ്ധ്യക്ഷത വഹിച്ചു. മാർ തോമ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ ട്രസ്റ്റിമാരായ ബേബി ആഞ്ഞിലിവേലിൽ, സലിം ചെറിയാൻ മാലിൽ, ബേബി പാറേക്കര, മാനേജിംഗ് കമ്മിറ്റി അംഗം റെനി പഴുക്കാളിൽ,ഷിജു രാമചന്ദ്രൻ, ബേസിൽ ജി. പോൾ , കിരൺ ചന്ദ്രൻ , സി.എ.കുഞ്ഞച്ചൻ എന്നിവർ നേതൃത്വം നൽകി