Connect with us

Hi, what are you looking for?

NEWS

കാട്ടാന ശല്യം:നടപടി ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കും യുഡിഎഫ്

കോതമംഗലം: വനാതിർത്തി ഗ്രാമങ്ങളിൽ കാട്ടാന ശല്യം അതിരൂക്ഷമായി തുടരുന്നു. നാട്ടിൽ ഇറങ്ങിയ ആനക്കൂട്ടത്തെ വനത്തിലേക്ക് തിരിച്ചയക്കുന്നതിൽ വനംവകുപ്പ് അധികൃതർ പരാജയപ്പെട്ടതായി യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. നടപടി നീണ്ടു പോയാൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
കവളങ്ങാട് പഞ്ചായത്തിലെ നീണ്ട പാറയിൽ കഴിഞ്ഞദിവസം 12 കാട്ടാനകളാണ് കൂട്ടത്തോടെ ഇറങ്ങിയത്. ഇവയെ തിരിച്ചയക്കാൻ രണ്ട് വനപാലകരെയാണ് അധികൃതർ നിയോഗിച്ചിരിക്കുന്നത്. വേണ്ടത്ര സൗകര്യമില്ലാത്തതിനാൽ ഇവർ കൈമലർത്തുകയാണ്.പഞ്ചായത്തിലെ ഉപ്പുകുളത്തിലും ആവോലിച്ചാലിലും കാട്ടിൽ നിന്ന് വഴി തെറ്റി ഇറങ്ങിയ രണ്ട് കാട്ടാനകൾ രാവും പകലും നാട്ടുകാർക്ക് ഭീഷണിയായിരിക്കുകയാണ്. വ്യാപകമായി കൃഷി നശിപ്പിക്കുന്ന ആനകൾ ജനങ്ങളുടെ സ്വസ്ഥത നശിപ്പിച്ച് സ്വൈരവിഹാരം നടത്തുകയാണ്. രണ്ട് ആനകളും ഏറെ അപകടകാരികളാണെന്നാണ് നാട്ടുകാർ പറയുന്നത്. ഒരാഴ്ചയായി തുടരുന്ന ആനകളുടെ ശല്യം നാൾക്ക് നാൾ വർധിച്ചു വരികയാണ്. ഈ രണ്ടു വാർഡിലെയും ജനങ്ങൾ സന്ധ്യ മയങ്ങിയാൽ പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്. കുട്ടമ്പുഴ പഞ്ചായത്തിലെ അട്ടിക്കളത്ത് കഴിഞ്ഞദിവസം കാട്ടാന വ്യാപകമായ കൃഷിനാശം ഉണ്ടാക്കി.
കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയിൽ നിന്ന് കാട്ടാന ശല്യം മൂലം ജനങ്ങൾ വ്യാപകമായി വീട് ഒഴിഞ്ഞു പോകുന്ന സാഹചര്യമുണ്ട്.
ഡിഎഫ്ഒ ഉൾപ്പെടെയുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ സംഭവം നിസാരവൽക്കരിക്കുകയാണ്. ജനവാസ മേഖലയിലേക്ക് കാട്ടാനകൾ കൂട്ടത്തോടെ ഇറങ്ങി വരുന്നത് ദൂര വ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. വൈദ്യുതി വേലികൾ ഇവിടെ പേരിനു പോലുമില്ല. 30ന് ഉപ്പുകുളത്ത് സംഘടിപ്പിച്ചിരിക്കുന്ന സർവ്വകക്ഷി പ്രതിഷേധ പരിപാടിക്ക് യുഡിഎഫ് മുഴുവൻ പിന്തുണയും നൽകുമെന്ന് ഷിബു തെക്കുംപുറം പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...