കോതമംഗലം: കോതമംഗലം, മാർ അത്തനേഷ്യസ് (ഓട്ടോണമസ്)കോളേജിൽ, എം. എ.കോളേജ് അസ്സോസിയേഷൻ്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പ്രദർശനത്തിൽ മൺപാത്ര നിർമ്മാണം നേരിൽ കാണാൻ മാത്രമല്ല കണ്ടു കൗതുകം പൂണ്ട് കളിമണ്ണിൽ സ്വന്തം കരവിരുത് പരീക്ഷിക്കാനും പരിശീലിക്കാനുമുള്ള അവസരമാണ് വിദ്യാർത്ഥികൾക്ക് ഒരുക്കിയത്.
മൺ കലവും ശില്പവും ഉൾപ്പെടെ നിരവധി വസ്തുക്കളാണ് കളിമണ്ണിൽ പിറവിയെടുത്തത്.പെരുവംമുഴി ദേവന ക്ലേ ആർട്ട്സിലെ സുരേഷ് എൻ.കെ എന്ന കലാകാരനാണ് വിദ്യാർത്ഥികളുടെ പരിശീലകനായത്.മഴയിലും വെയിലിലും മണ്ണിലും കൂട്ടുകാർക്കൊപ്പം കളിച്ചു നടക്കാൻ ഉള്ള അവസരങ്ങൾ കൂടി നിഷേധിക്കപ്പെടുന്ന പുതിയ കാലത്ത് മൺപാത്രനിർമ്മാണം എന്നത് കരവിരുതു നിറഞ്ഞ കലകൂടിയാണെന്നു നേരിട്ടറിഞ്ഞ സന്തോഷത്തിലാണ് വിദ്യാർത്ഥികൾ മടങ്ങിയത്.