Connect with us

Hi, what are you looking for?

NEWS

പാതിവില തട്ടിപ്പ്: പണം തിരികെ ചോദിച്ച് ഏജന്‍സി ഓഫീസിലെത്തി ബഹളം

കോതമംഗലം: പാതിവില തട്ടിപ്പില്‍ കബളിപ്പിക്കപ്പെട്ടവര്‍ കോതമംഗലത്ത് ഇടനിലക്കാരായി പ്രവര്‍ത്തിച്ച അക്കോവ എജന്‍സി ഓഫീസില്‍ പണം ചോദിച്ചെത്തി ബഹളം വച്ച് പ്രതിഷേധിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ജനപ്രതിനിധികളടക്കം അന്പതോളം സ്ത്രീ പുരുഷന്‍മാരാണെത്തിയത്. വിമലഗിരി സ്‌കൂളിന് സമീപം അക്കോവ ഓഫീസിന് മുന്നിലാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തി അടച്ച പണം തിരികെ തരണമെന്ന് ആവശ്യപ്പെട്ടത്. സ്ഥാപനത്തിന്റെ ഉത്തരവാദിത്വപ്പെട്ടവര്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല. പ്രതിഷേധവുമായെത്തിയവര്‍ തടഞ്ഞുവച്ച ജീവനക്കാരനെ പോലീസ് എത്തിയാണ് മോചിപ്പിച്ചത്. അനന്തു കൃഷ്ണന്റെ തട്ടിപ്പ് പദ്ധതിയിലേക്ക് അക്കോവ വഴി 525 പേര്‍ പാതി വിലക്ക് സ്‌കൂട്ടര്‍ വാങ്ങാന്‍ പണം അടച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മൂന്ന് കോടിയോളം രൂപയുടെ ഇടപാട് നടന്നതായാണ് നിഗമനം. ഏതാനും പേര്‍ക്ക് സ്‌കൂട്ടര്‍ നല്‍കുകയും ചെയ്തിരുന്നു. പണം നല്‍കിയവരുടെ പരാതി പ്രകാരം അക്കോവയുടെ മേധാവി വി. സജികുമാറിനെതിരെ കോതമംഗലം പോലീസ് മൂന്ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അനന്തുകൃഷ്ണനെതിരെ വി. സജികുമാറും പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയെന്ന് പോലീസ് പറഞ്ഞു. അക്കോവയ്ക്ക് പുറമെ മറ്റ് മൂന്ന് എജന്‍സികള്‍ കൂടി കോതമംഗലത്ത് അനന്തുകൃഷ്ണന് പണം കൈമാറിയിട്ടുണ്ട്. ഇവരുടെ ഓഫീസുകളിലും തട്ടിപ്പിന് ഇരയായവര്‍ പണം ചോദിച്ച് ബഹളം ഉണ്ടാക്കുന്നുണ്ട്. ഈ ഏജന്‍സികളും അനന്തുകൃഷ്ണനെതിരെ പോലീസിനെ സമീപിച്ചിരുന്നു. ഇതിന് പുറമെ ഗുണഭോക്താക്കള്‍ നേരിട്ട് 60 ഓളം പരാതികളും നല്‍കിയിട്ടുണ്ട്. കോതമംഗലത്ത് 2500 ഓളം പേര്‍ കബളിപ്പിക്കപ്പെട്ടിട്ടുള്ളതായി പോലിസ് പറഞ്ഞു.

You May Also Like

NEWS

  കോതമംഗലം : നെല്ലിക്കുഴിയിൽ എൽ ഡി എഫ് വാർഡ് കൺവെൻഷനുകൾ ചേർന്നു.7,9,15 വാർഡുകളിലെ തിരഞ്ഞെടുപ്പ് കൺവെൻഷനുകളുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. വാർഡ് കൺവെൻഷനുകളിൽ കെ ബി അൻസാർ,അരുൺ സി...

NEWS

  കോതമംഗലം : കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നം1348 ന്റെ 2024-25 സാമ്പത്തിക വർഷത്തെ വാർഷിക പൊതുയോഗത്തിനോട് അനുബന്ധിച്ച് എസ്.എൽ.സി,പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണോദ്ഘാടനം...

NEWS

  കോതമംഗലം :കോതമംഗലം മുൻസിപ്പാലിറ്റി 29-ാം വാർഡ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അജി വി.എം ൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു.വിളയാലിൽ ചേർന്ന കൺവെൻഷൻ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രശാന്ത്...

NEWS

കോതമംഗലം :കോതമംഗലം മുൻസിപ്പാലിറ്റി 30-ാം വാർഡ് എൽ ഡി എഫ് കൺവെൻഷൻ ചേർന്നു.വടക്കേ വെണ്ടുവഴിയിൽ ചേർന്ന കൺവെൻഷൻ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ഷാജി കരോട്ടുവീട്ടിൽ അധ്യക്ഷത വഹിച്ചു....

NEWS

കോതമംഗലം: വോട്ടുപിടുത്തത്തിനിടയില്‍ പാമ്പുപിടിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയുണ്ട് കോതമംഗലത്ത്. കോട്ടപ്പടി പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജ്യൂവല്‍ ജൂഡിയാണ് താരം. കൊടും വിഷമുള്ള രാജവെമ്പാലയോ, മൂര്‍ഖനോ, വിഷമില്ലാത്തതോ എന്തുമായിക്കോട്ടെ പാമ്പ് എന്ന് കേട്ടാല്‍...

NEWS

കോതമംഗലം : വാരപ്പെട്ടിയിൽ എൽ ഡി എഫ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെയും 5,11 വാർഡുകളിലെ തിരഞ്ഞെടുപ്പ് കൺവെൻഷനുകളുടെയും ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. വാർഡ് കൺവെൻഷനുകളിൽ പി എൻ ബാലഗോപാൽ,...

NEWS

കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 9-)0 വാർഡിലെ( പിണവൂർ കുടി) എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു. പന്തപ്ര ആദിവാസി ഉന്നതിയിൽ ചേർന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ ആന്റണി ജോൺ എം എൽ...

NEWS

കോതമംഗലം -: കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. കുളങ്ങാട്ടുകുഴി സ്വദേശി കല്ല്മുറിക്കൽ കെ വി ഗോപി (കുഞ്ഞ് 66)...

NEWS

കോതമംഗലം: ഇടമലയാർ – താളും കണ്ടം റോഡിൽ ഓട്ടോറിക്ഷക്ക് നേരെ കാട്ടാനയാക്രമണം. വടാട്ടുപാറ സ്വദേശി കട്ടക്കയത്ത് അനിൽകുമാറിന്റെ ഓട്ടോറിക്ഷക്ക് നേരെ ഇന്നലെ രാത്രി 7 മണിയോടെ കൂടിയാണ് കാട്ടാനയാക്രമണം ഉണ്ടായത്. താളുംകണ്ടം കുടിയിൽ...

NEWS

കോതമംഗലം – കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ കാട്ടാനയാക്രമണത്തിൽ രണ്ട് ബൈക്ക് യാത്രികർക്ക് പരിക്ക്. കുളങ്ങാട്ടുകുഴി സ്വദേശി കല്ല്മുറിക്കൽ KV ഗോപി (കുഞ്ഞ് 66) , ബന്ധുവായ പട്ടംമാറുകുടി അയ്യപ്പൻകുട്ടി (62) എന്നിവർക്കാണ് പരിക്ക്....

NEWS

കോതമംഗലം : കീരംപാറ ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡിൽ എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു. നാടുകാണിയിൽ ജോവാച്ചൻ കൊന്നയ്ക്കലിന്റെ വസതിയിൽ ചേർന്ന കൺവെൻഷൻ ആൻറണി ജോൺ എം എൽ എ ഉദ്ഘാടനം...

NEWS

കോതമംഗലം: വാരപ്പെട്ടിയിൽ സുഹൃത്തിൻ്റെ വീട്ടിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സുഹൃത്തിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. വാരപ്പെട്ടി, ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയിൽ സിജോയാണ് (45) സുഹൃത്ത് ഫ്രാൻസിയുടെ വീട്ടിൽ വച്ച്...

error: Content is protected !!