കോതമംഗലം :ഇന്നലെക ളുടെ ഓർമയിൽ അരനൂറ്റാണ്ടിനു ശേഷം ഒരുവട്ടംകൂടി അവർ ഒത്തുകൂടി പ്രിയപ്പെട്ട മാർ അത്തനേഷ്യസ് കോളജിന്റെ തിരുമുറ്റത്ത്. എം. എ.കോളേജ് എന്ന വടവൃക്ഷത്തിന്റെ തണലിൽ 50 വർഷം മുൻപ് കഥ പറഞ്ഞും, ഇണങ്ങിയും, പിണങ്ങിയും നടന്ന ആ ഓർമകളുടെ ഒത്തു ചേരൽ അവർ ആഘോഷമാക്കി . പ്രായം മറന്ന് അവർ പഴയ ക്യാംപസ് സ്മൃതികൾ പങ്കിട്ടു. 1971–73 പ്രീ ഡിഗ്രി തേർഡ് ഗ്രൂപ്പ് ബി ബാച്ചിലെ സഹപാഠികളുടെയും,അദ്ധ്യാപകരുടെയും സ്നേഹ സംഗമമാണ് സൗഹൃദത്തിന്റെ പുതുനാമ്പ് തളിർപ്പിച്ചത്.പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ പ്രസിഡന്റായ പി ഐ പൈലിയുടെ അധ്യക്ഷതയിൽ നടന്ന യോഗം പ്രൊഫ. ടി. വി. പൗലോസ് ഉദ്ഘാടനം നിർവഹിച്ചു.പ്രൊഫ. ബേബി എം വർഗീസ് മുഖ്യപ്രഭാഷണം നടത്തി.ഡോ. ഡി. രാധാകൃഷ്ണൻ,പ്രൊഫ.റ വ. ഫാ. കുര്യാക്കോസ് പാറയിൽ,പ്രൊഫ. പി. വി. ജോൺ,പ്രൊഫ. എം. എ. പൗലോസ്,പ്രൊഫ. ജോളി ജോൺ പ്രൊഫ. സോമി മത്തായി എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
