കോതമംഗലം : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പല്ലാരിമംഗലം മേഖല സൗജന്യ ഹജ്ജ് സേവന കേന്ദ്രം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.അടിവാട് സെൻട്രൽ ജുമാ മസ്ജിദ് ഇമാമിന്റെ ദുആയോടുകൂടി ആരംഭിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഖദീജ മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രസ്തുത ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഒ ഇ അബ്ബാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാമോൾ സിദ്ദീഖ്, മുൻ പഞ്ചായത്ത് പ്രസിഡൻറ് പി കെ മൊയ്തു, എം എം ബക്കർ, അബു കൊടത്താപിള്ളി, എം എം ബഷീർ എന്നിവർ ആശംസകൾ അർപ്പിച്ചു.
ചടങ്ങിന് ഹജ്ജ് കമ്മിറ്റി ട്രെയിനർ നിഷാദ് സ്വാഗതവും, ട്രെയിനർ ആബിദ് നന്ദിയും പറഞ്ഞു. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി
ഫാക്കൽറ്റി എൻ പി ഷാജഹാൻ ഹജ്ജ് അപേക്ഷ സമർപ്പണവുമായി ബന്ധപ്പെട്ട വിശദീകരണം നടത്തി. മുൻ വർഷങ്ങളിൽ ഹജ്ജ് നിർവഹിച്ചവരും, ഹജ്ജ് മേഖലയിലെ സന്നദ്ധസേവകരും പൊതുപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
