Connect with us

Hi, what are you looking for?

NEWS

ബാർബർ ഷോപ്പിൽ നിന്നുള്ള തലമുടി മാലിന്യം തോടിന് കരയിൽ തള്ളി

കോതമംഗലം: ബാർബർ ഷോപ്പിൽ നിന്നുള്ള തലമുടി മാലിന്യം തോടിന് കരയിൽ തള്ളി.
കോഴിപ്പിള്ളി-എം.എ.കോളേജ് റോഡിലെ പാലത്തിലും തോട്ടിലുമായാണ് മുടിമാലിന്യം തള്ളിയത്.തോട്ടിലൂടെ മാലിന്യം ഒഴുകി മറ്റിടങ്ങളിലെത്തിയിട്ടുണ്ട്.ആളുകള്‍ കുളിക്കാനും അലക്കാനുമെല്ലാം ഉപയോഗിക്കുന്ന തോടാണിത്.കുടിവെള്ള സ്രോതസുകളിലേക്കും മാലിന്യം ഒഴുകിയെത്തും.സമാനരീതിയില്‍ മറ്റ് പലയിടങ്ങളിലും മാലിന്യം തള്ളുന്നുണ്ട്.
മാലിന്യം ഒഴിവാക്കാന്‍ മാര്‍ഗ്ഗങ്ങളുണ്ടായിരിക്കെ പൊതുസ്ഥലങ്ങളലും ജലസ്രോതസുകളിലും മാലിന്യം തള്ളുന്നത് കടുത്ത മര്യാത കേടാണ്.

ഇത്തരം സംഭവങ്ങള്‍ക്കെതിരെ പരാതി നല്‍കിയിട്ടും അധികാരികള്‍ നടപടിയെടുക്കുന്നില്ല.ബാര്‍ബര്‍ ഷോപ്പുകളില്‍ നിന്നുളള മുടി മാലിന്യംകൈകാര്യം ചെയ്യാന്‍ സംഘടനതന്നെ മുന്‍കയ്യെടുത്ത് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.മലപ്പുറത്തെ ഒരു കമ്പനി എല്ലാമാസവും മാലിന്യം ശേഖരിക്കുന്നുണ്ടെന്നും ഇതുമായി സഹകരിക്കാന്‍ താല്‍പ്പര്യമില്ലാത്തവരാണ് പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നതെന്നും സംഘടന ഭാരവാഹികൾ ആരോപിച്ചു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...