Connect with us

Hi, what are you looking for?

NEWS

കോതമംഗലത്തെ മുത്തശ്ശിപ്പെരുമ

കോതമംഗലം : എറണാകുളം ജില്ലാപഞ്ചായത്ത്, ജില്ലാ സാമൂഹ്യനീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷ മിഷൻ എന്നിവരുടെ സംയുക്തതയിൽ നടന്ന ജില്ലാതല വയോജന കലാമേളയിൽ മികച്ച നേട്ടം കൈവരിച്ച വയോജനങ്ങളെ കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ ആദരിച്ചു.
ജൂൺ മാസം 19 , 20 തീയതികളിൽ എറണാകുളം ജില്ലയിൽ വച്ച് നടന്ന ജില്ലാതല വയോജന കലാമേളയിൽ കോതമംഗലം നഗരസഭയിൽ നിന്ന് 4 പ്രോഗ്രാമുകളിൽ ആണ് വയോജനങ്ങൾ പങ്കെടുത്തത്. ഇതിൽ മാർഗം കളിക്ക് ഒന്നാം സ്ഥാനവും ഗ്രൂപ്പ് സോങ്ങിന് രണ്ടാം സ്ഥാനവും ഇവർ കരസ്ഥമാക്കി.

കോതമംഗലം നഗരസഭ വയോമിത്രം പദ്ധതിയുടെ ഭഗമായുള്ള 70 വയസ്സു പിന്നിട്ട 11 അമ്മമാരാണ് പ്രായം മറന്ന് മികച്ച പ്രകടനം കാഴ്ച്ച വച്ച് സമ്മാനങ്ങൾ കരസ്ഥമാക്കിയത്.
പ്രായത്തിൻ്റെ അവശതകൾ മറന്ന് മറ്റുള്ളവർക്ക് മാതൃകകളായ ഈ അമ്മമാരെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായാണ് കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. ആരോഗ്യകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ആയ  കെ.വി തോമസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ  സിന്ധു ഗണേഷൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.വികസന കാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ  കെ. എ നൗഷാദ്, വാർഡ് കൗൺസിലർ എൽദോസ് പോൾ എന്നിവർ ആശംസകൾ അർപ്പിച്ചു.വാർഡ് കൗൺസിലർ സിജോ വർഗീസ് സ്വാഗതം ആശംസിക്കുകയും വയോമിത്രം കോർഡിനേറ്റർ സുധ വിജയൻ നന്ദി അർപ്പിക്കുകയും ചെയ്തു. കൗൺസിലർ സിന്ധു ജിജോ , വയോമിത്രം മെഡിക്കൽ ഓഫീസർ അമൃത രമേഷ്, സ്റ്റാഫ് നഴ്സ് ബിസ്മി ആൻ്റണി, ജെ.പി.എച്ച്.എൻ ലിൻസി തോമസ് വയോമിത്രം അംഗങ്ങളായ വയോജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

You May Also Like

error: Content is protected !!