കോതമംഗലം : ഗവ എൽ പി സ്കൂൾ കോട്ടപ്പടി നോർത്ത് 74-ാംസ്കൂൾ വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ഷാലി ടീച്ചറിന്റെ യാത്രയയപ്പും അധ്യാപക രക്ഷകർ രക്ഷകർത്ത്യ സംഗമവും സംഘടിപ്പിച്ചു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ, കോട്ടപ്പടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മെറ്റിൻ മാത്യു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആശ അജിൻ, വികസനക്കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാറാമ്മ ജോൺ, എ ഇ ഒ സജീവ് പി ബി, ബിപിസി കോതമംഗലം സിമി പി മുഹമ്മദ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിജി സജീവ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സണ്ണി വർഗീസ്, വാർഡ് മെമ്പർമാരായ ഷിജി ചന്ദ്രൻ, സന്തോഷ് അയ്യപ്പൻ, ഷൈമോൾ ബേബി, നിധിൻ മോഹനൻ, റംല മുഹമ്മദ്, അമൽ വിശ്വം, ശ്രീജ സന്തോഷ്, ബിജി പി ഐസക്ക്, എം പി ടി എ ചെയർപേഴ്സൺ ലിന്റ സുബിൻ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി എൽദോസ് കാരിപ്ര, ഹെഡ് ഗേൾ കുമാരി അവനിജ അനൂപ്, സ്കൂൾ ലീഡർ മാസ്റ്റർ വിഘ്നേശ്വർ വിജയ്, അധ്യാപക പ്രതിനിധി രമ്യ സി കെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അധ്യാപക പ്രതിനിധി പ്രിൻസില ടീച്ചർ സ്വാഗതവും എസ് എം സി ചെയർമാൻ അനീഷ് കെ ബി കൃതജ്ഞതയും പറഞ്ഞു. ആഘോഷങ്ങളോടനുബന്ധിച്ച് കുട്ടികളുടെ കലാസന്ധ്യ നടന്നു.
