കോതമംഗലം : ഗവൺമെന്റ് ഹൈസ്കൂൾ അയ്യങ്കാവിൽ കോതമംഗലം മരിയൻ അക്കാദമി നടത്തുന്ന Students Empowerment
പ്രോഗ്രാമിന് ഇന്ന് തുടക്കം കുറിച്ചു.അതോടൊപ്പം പ്രീപ്രൈമറി കുട്ടികൾക്ക് ആവശ്യമായ കളിയു പകരണങ്ങളും വിതരണം ചെയ്തു. പി റ്റി എ പ്രസിഡന്റ് എസ് സതീഷ് അധ്യക്ഷത വഹിച്ച യോഗം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.
മരിയൻ അക്കാദമിയുടെ ചെയർമാൻ പ്രൊഫസർ ബേബി എം വർഗീസ് മുഖ്യപ്രഭാഷണം നടത്തി. കൂടാതെ സ്കൂളിൽ ലൈബ്രറി വിപുലീകരണത്തിന്റെ ആദ്യഘട്ടം എന്ന നിലയിൽ 101 പുസ്തകങ്ങൾ സ്കൂളിന് നൽകുകയുണ്ടായി.മരിയൻ അക്കാദമി പ്രിൻസിപ്പൽ ഡോക്ടർ സോളമൺ കെ പീറ്റർ Student empowerment പ്രോഗ്രാമിനെ കുറിച്ച് വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് ശാന്താ പി അയ്യപ്പൻ സ്വാഗതവും സീനിയർ ടീച്ചർ ഷാഹിന സി എച്ച് നന്ദിയും പറഞ്ഞു.
