പല്ലാരിമംഗലം : അടിവാട് താമസിക്കുന്ന നിർദ്ധന യുവതിയുടെ വിവാഹത്തിന് ഗോൾഡൻ യംഗ്സ് ക്ലബ്ബ് ധനസഹായം നൽകി. ഗോൾഡൻ യംഗ്സ് ക്ലബ്ബിന്റെ സെക്രട്ടറി കെ പി താജുദ്ധീൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ ഇ അബ്ബാസിന് ധനസഹായം കൈമാറി. ക്ലബ്ബ്ചാരിറ്റി ഓർഗനൈസർ യൂനസ് ഉള്ളിയാട്ട്, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ പി ബി റീസൽ, കെ എം അലിക്കുഞ്ഞ്, കെ എം ലത്തീഫ് എന്നിവർ സന്നിഹിതരായി.

You must be logged in to post a comment Login