Connect with us

Hi, what are you looking for?

NEWS

മീറ്റ് റെക്കോഡോടെ സ്വര്‍ണം; സംസ്ഥാന കായികമേളയില്‍ സുവര്‍ണനേട്ടം ആവര്‍ത്തിച്ച് അഭിനവ്

കോതമംഗലം : കഴിഞ്ഞവര്‍ഷത്തെ ദേശീയ സ്‌കൂള്‍ കായികമേളയിലെ സുവര്‍ണ നേട്ടത്തിനു പിന്നാലെ ഇക്കുറിയും എസ്. അഭിനവിന് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ നീന്തലില്‍ മീറ്റ് റെക്കോഡ്. കോതമംഗലം എം. എ. കോളേജ് നീന്തൽ കുളത്തിൽ ഇന്നലെ നടന്ന സീനിയര്‍ ആണ്‍കുട്ടികളുടെ നൂറ് മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ രണ്ടു വര്‍ഷം മുമ്പത്തെ മീറ്റ് റെക്കോഡ് തിരുത്തിയാണ് ഈ മിടുക്കന്‍ സ്വര്‍ണമണിഞ്ഞത്. 2022ല്‍ തൃശൂര്‍ മോഡല്‍ ബോയ്‌സ് സ്‌കൂളിലെ ടി.ജെ. ധനുഷ് നേടിയ 1:02. 27 മിനിറ്റ് എന്ന റെക്കോഡാണ് 1:02.12 മിനിറ്റ് എന്ന സമയം കൊണ്ട് മെച്ചപ്പെടുത്തിയത്.

200 മീറ്റര്‍ ഫ്രീ സ്‌റ്റൈലിലായിരുന്നു ദേശീയ സ്‌കൂള്‍ മേളയിലെ നേട്ടം. ദേശീയ ജൂനിയര്‍ കായികമേളയില്‍ ഇതേ ഇനത്തില്‍ മൂന്നാം സ്ഥാനവും നേടിയിരുന്നു. തിരുവനന്തപുരം തുണ്ടത്തില്‍ എം.വി. എച്ച്.എസ്. എസിലെ പ്ലസ് ടു വിദ്യാര്‍ഥിയായ അഭിനവ് ആലപ്പുഴ ചമ്പക്കുളം പുത്തന്‍വീട്ടില്‍ സുരാജിന്റെയും സുജയുടെയും മകനാണ്. തിരുവനന്തപുരം സായിയിലെ അഭിലാഷിനു കീഴിലാണ് പരിശീലനം.

You May Also Like

CHUTTUVATTOM

കോതമംഗലം: പൈങ്ങോട്ടൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പോത്താനിക്കാട് പോലീസ് നിയമനടപടികള്‍ ആരംഭിച്ചു. പൈങ്ങോട്ടൂര്‍ ബസ്സ്റ്റാന്റിനു സമീപം ഒരു വിദ്യാര്‍ത്ഥിയെ നാലോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചിരുന്നു. ഏതാനും...

CHUTTUVATTOM

കോതമംഗലം:  2016 മുതൽ കഴിഞ്ഞ 10 വർഷത്തിനിടെ കേരളത്തിൽ തെരുവ് നായ്ക്കളുടെ കടിയേറ്റ് മരണപ്പെട്ടത് 118 പേർ. ഫാം ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസീസിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് വിവരങ്ങൾ ലഭിച്ചത്. ഏറ്റവും...

CHUTTUVATTOM

കോതമംഗലം: ഹരിതാഭവും, സുസ്ഥിരവുമായ ഭാവിലേക്കുള്ള ഓട്ടം എന്ന സന്ദേശവുമായി കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് അധ്യാപകരും, വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഗ്രീന്‍ മൈല്‍സ് മാരത്തണ്‍ സംഘടിപ്പിച്ചു. കോഴിപ്പിള്ളി പാര്‍ക്ക് ജങ്ഷന്‍ മുതല്‍ ടൗണ്‍ വഴി...

CHUTTUVATTOM

കോതമംഗലം :കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ യാത്രക്കാർക്ക് നവ്യാനുഭവമായി ഇനി മുതൽ ലൗ ബേർഡ്സുമുണ്ടാകും. കെഎസ്ആർടിസി ആധുനിക ബസ് ടെർമിനലിന്റെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായിട്ടാണ് ലൗ ബേർഡ്സുകളെ സജ്ജീകരിച്ചിട്ടുള്ളത്. കെഎസ്ആർടിസിയുടെ...

CHUTTUVATTOM

കോതമംഗലം: കീരംപാറ ഇടവകയില്‍ 70 വയസിനുമുകളില്‍ പ്രായമുള്ള മാതാപിതാക്കളെ ആദരിക്കുന്ന ലൈഫ് ഈസ് ബ്യൂട്ടിഫ്യുള്‍ പരിപാടി സംഘടിപ്പിച്ചു. ചടങ്ങിനു മുന്നോടിയായി മാതാപിതാക്കള്‍ കാഴ്ചയര്‍പ്പണം നടത്തി. തുടര്‍ന്ന് നടന്ന ദിവ്യബലിക്ക് ഗോരക്പുര്‍ ബിഷപ് മാര്‍...

CHUTTUVATTOM

കോതമംഗലം: പീപ്പിള്‍സ് ഫൗണ്ടേഷനും, പീസ് വാലി തണലും സംയുക്തമായി ഡീ-അഡിക്ഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ കോഡിനേറ്റര്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ മുഹമ്മദ് ഉമര്‍ അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കോതമംഗലം: മനുഷ്യര്‍ക്കിടയിലെ ജാതിമത ചിന്തകള്‍ക്കതീതമായി സ്‌നേഹവും സമാധാനവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ മാനവമൈത്രി സംഗമം 2026 സംഘടിപ്പിച്ചു. കവളങ്ങാട് പാച്ചേറ്റി സൂഫി സെന്ററില്‍ നടന്ന മാനവ മൈത്രി സംഗമം ആന്റണി ജോണ്‍ എംഎല്‍എ...

ACCIDENT

കോതമംഗലം: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം തലക്കോട് ഗവ. യു പി സ്‌കൂളിന് മുന്നില്‍ വിവാഹപാര്‍ട്ടിയുമായി വന്ന ടൂറിസ്റ്റ് ബസ് കത്തി നശിച്ചു. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. വാഹനം നിറുത്തി...

CHUTTUVATTOM

കോതമംഗലം : ബാംഗ്ലൂരിൽ സ്കൂൾ ഗെയിംസ് ആൻഡ് ആക്ടിവിറ്റി ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ നടത്തിയ ദേശീയ സ്പോർട്സ് യോഗാസന ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത അന്നാ സാറാ സാബു രണ്ട് സ്വർണ മെഡലുകൾ നേടി...

CHUTTUVATTOM

കോതമംഗലം : പിണവൂർ കുടി റോഡിൽ നാട്ടുകാർക്ക് ഭീഷണിയായി ഒറ്റയാൻ.കുട്ടംമ്പുഴ പിണവൂർ കുടി റോഡിൽ മുത്തനാകുഴി ഭാഗത്താണ് ഒറ്റയാൻ നിലയുറപ്പിച്ചിരിക്കുന്നത്. പിണവൂർ കുടി നിവാസികൾക്ക് പുറം ലോകവുമായി ബന്ധപെടാനുള്ള ഏകയാത്ര മാർഗ്ഗം ഈ...

CHUTTUVATTOM

കോതമംഗലം:രാജ്യാന്തരകസ്റ്റംസ് ദിനത്തോടനുബന്ധിച്ചു ലോക കസ്റ്റംസ് ഓർ ഗനൈസേഷൻ നൽകുന്ന പുരസ്കാരത്തിനു കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം ഡപ്യൂട്ടി കമ്മിഷണർ റോയ് വർഗീസ് ഐ ആർ എസ് അർഹനായി. ഈ വർഷം പുരസ്കാരത്തിനു...

CHUTTUVATTOM

കോതമംഗലം:വാശിയേറിയ ബേസിൽ ട്രോഫി ഫുട്ബോൾ ടൂർണമെൻറ് ഫൈനലിൽ പാലക്കാട് പി എം ജി എച്ച് എസ് എസ്, ആതിഥേയരായ മാർ ബേസിൽ ഹയർസെക്കൻഡറി സ്കൂളിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.വി ജയികൾക്കും റണ്ണറപ്പായ...

error: Content is protected !!