കോതമംഗലം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയും ശിവശങ്കറും ഉൾപ്പെടെയുള്ളവർക്ക് നിർണ്ണായകമായ പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് കോതമംഗലം മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ ജോർജ് ജോസ് അധ്യക്ഷധ വഹിച്ച പ്രതിഷേധ യോഗം കെ എസ് യൂ സംസ്ഥാന സെക്രട്ടറി അനൂപ് ഇട്ടൻ ഉദ്ഘാടനം ചയ്തത് സംസാരിച്ചു. എറണാകുളം ജില്ലാ സെക്രട്ടറി റഫീക് വെണ്ടുവഴി, ബിനോയ് ജോഷുവാ, ജെറിൻ ബേബി. യൂത്ത് കോണ്ഗ്രെസ് ഭാരവാഹികളായ അരുൺ അയ്യപ്പൻ, ജയിൻ അയ്‌നടൻ, രാഹുൽ കെ ആർ,ബാബു വർഗീസ് , മുജിതബ് മുഹഹമദ്,സിബി ചെട്ടിയാൻകുടി രാഹുൽ തങ്കപ്പൻ, ബിബിൻ ബേബി , ബിജിൽ വാൾട്ടർ, ഷിന്റോ തോമസ്, ജാക്സൺ കെ ർ , അക്ഷയ് വിജയ്, റിജോ പോൾ എന്നിവർ പങ്കെടുത്തു.
