കോതമംഗലം : നേര്യമംഗലം മണിയമ്പാറയിലുണ്ടായ കെ.എസ്.ആര്‍.ടി.സി.ബസ് അപകടത്തില്‍ ഗുരുതര പരിക്കേറ്റ പെണ്‍കുട്ടി മരിച്ചു. കട്ടപ്പന കീരിത്തോട് സ്വദേശിനി അനീറ്റ ബെന്നി (14) ആണ് മരിച്ചത്. മൃതദേഹം കോതമംഗലം മാര്‍ ബസേലിയോസ്
ആശുപത്രിയിൽ. അനീറ്റ ഏറെ നേരം ബസിനടിയില്‍പ്പെട്ട് കിടന്നിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് അനീറ്റയെ പുറത്തെടുത്തത്. മാതാവ് മിനിയോടൊപ്പമാണ് അനീറ്റ യാത്ര ചെയ്തിരുന്നത്.
