കോതമംഗലം: ഗുണ്ടാ സംഘാംഗങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതില്‍ രണ്ട്‌പേര്‍ക്ക് ഗുരുതരപരിക്ക്. ആലുവ കീഴ്മാട് കരിയാപറമ്പില്‍ മനാഫ് (36), കോതമംഗലം നെല്ലിക്കുഴി കമ്മത്ത്കുടി നാദിര്‍ഷ (33) എന്നിവരെയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോതമംഗലം പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് നടത്തിവന്ന അമ്യൂസ്‌മെന്റ് പാര്‍ക്കുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ കോതമംഗലത്തെ ബാറില്‍ ഏറ്റുമുട്ടിയത്. ഗുണ്ടാ സംഘാംഗങ്ങളായ ആയിരൂര്‍ പാടം സ്വദേശി സിബി ചന്ദ്രന്‍, ഓടക്കാലി സ്വദേശി റഫീഖ്, കോതമംഗലം സ്വദേശികളായ അഭിനന്ദ്, ദേവിഷ് എന്നിവരെ കോതമംഗലം പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജോയ് പിടി, എസ്‌ഐമാരായ ഷാഹുല്‍ ഹമീദ്, ആല്‍ബിന്‍ സണ്ണി, എസ്‌സിപിഒ സുബാഷ്, ജോണ്‍ ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു .അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
