കോതമംഗലം: കോതമംഗലത്തെ ബാറില്‍ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ആലുവ കീഴ്മാട് ചാലക്കല്‍ മനാഫ് (36), നെല്ലിക്കുഴി ഇരമല്ലൂര്‍ വികാസ് കോളനി കുഴിക്കാട്ടില്‍ ജിജോ ജോഷി(20), വികാസ് കോളനി കണ്ണുങ്കേരിപറന്പില്‍ ഹരികൃഷ്ണന്‍ (21) എന്നിവരാണ് പിടിയിലായത്. കറുകടം സ്വദേശി അന്‍വറും ഓടക്കാലി സ്വദേശി റഫീക്കും ചേര്‍ന്ന് അമ്യൂസ് പാര്‍ക്ക് ലേലത്തില്‍ പിടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയാണ് ബാറില്‍ ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയത്. പത്ത് പേരില്‍ നാലുപേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ മനാഫ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നെല്ലിക്കുഴി കമ്മത്തുകുടി നാദിര്‍ഷയും ആശുപത്രിയില്‍ ചികിത്സയിലാണ്. നാദിര്‍ഷയെ കൂടാതെ രണ്ടു പേരെ കൂടി പിടികൂടാനുണ്ട്. ണ്ടസിഐ പി.ടി. ബിജോയി, എസ്‌ഐമാരായ ഷാഹുര്‍ ഹമീദ്, ആല്‍ബിന്‍ സണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
