Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിൽ ഗാന്ധിസ്മൃതി – ശുചിത്വ സഭ സംഘടിപ്പിച്ചു.

കുട്ടമ്പുഴ: കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിൽ,ഗ്രാമപഞ്ചായത്തിന്‍റെയും, ഹരിതകർമ്മനാംഗങ്ങളുടെയും, തൊഴിലുറപ്പ് തൊഴിലാളികളുടെയും,കുടുംബശ്രീ അംഗങ്ങളുടെയും നേതൃത്വത്തിൽ ഗാന്ധിസ്മൃതി ശുചിത്വ സഭ നടത്തി.രാവിലെ 11:30 പഞ്ചായത്തിൽ വച്ച് ചേർന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി കാന്തി വെള്ളക്കയ്യൻ ഉത്ഘാടനം ചെയ്യുകയും, ഗാന്ധിസ്മൃതി ശുചിത്വ സഭയുടെ ആവശ്യം ചൂണ്ടികാണിച്ചുകൊണ്ട് സംസാരിക്കുകയും ചെയ്തു.വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ സിബി കെ.എ അദ്ധ്യക്ഷത പദം അലംങ്കരിച്ചു.മെമ്പർമാരായ ഡെയ്സി ജോയി,ആലീസ് സിബി,ഗ്രാമസേവകൻ ജിതിൻ മങ്ങാട്ട്,ഗ്രാമപഞ്ചായത്ത് ജെ.എച്ച്.ഐ മെറിൽ.ജെ.ആന്‍റണി, ഷിന്റോ വര്ഗീസ്, സിനോ ചാക്കോ, രജനി സജീവ്, എന്നിവർ പങ്കെടുത്ത്, ആശംസകൾ അറിയിച്ച് സംസാരിച്ചു.ഹരിതകർമ്മസേന കൺസോർഷ്യം പ്രസിഡന്‍റ് റീന യോഗത്തിന് നന്ദി പറഞ്ഞു.തുടർന്ന് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും,മറ്റ് അംഗങ്ങളുടെയും നേതൃത്വത്തിൽ കുട്ടമ്പുഴ ടൈൺ ക്ലീൻ ചെയ്യുകയും, പൂച്ചെടികൾ നടുകയും ചെയ്തു.

You May Also Like

error: Content is protected !!