പോത്താനിക്കാട്: പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞത് പോത്താനിക്കാട്, പല്ലാരിമംഗലം, വാരപ്പെട്ടി, പൈങ്ങോട്ടൂര്‍ പ്രദേശങ്ങളിലെ ഹോട്ടലുകളെയും കാറ്ററിംഗ് യൂണിറ്റുകളെയും പ്രതിസന്ധിയിലാക്കുന്നു.നിരവധി ചെറുകിട ഹോട്ടലുകളും കാറ്ററിംഗ് സംരംഭംങ്ങളും പിടിച്ചു നില്‍ക്കുവാന്‍ കഷ്ടപ്പെടുകയാണ്. ചിലര്‍ വിറക് അടുപ്പിലേക്ക് മാറിയിട്ടുണ്ട് എങ്കിലും വിറക് ലഭിക്കാനുള്ള ബുദ്ധിമുട്ടും വിലവര്‍ധനവും പ്രതിസന്ധി വര്‍ധിപ്പിച്ചിട്ടുണ്ട്.
എല്‍പിജി സിലിണ്ടറുകള്‍ 2,000 രൂപ മുതല്‍ 3,000 രൂപ വരെ നല്‍കി കരിഞ്ചന്തയില്‍ നിന്ന് വാങ്ങേണ്ട അവസ്ഥയുണ്ട്. ഗ്യാസിന്റെ ഉയര്‍ന്ന ചെലവ് മൂലം ഭക്ഷ്യവസ്തുക്കള്‍ക്ക് വില കൂട്ടേണ്ട അവസ്ഥയിലാണ് ഹോട്ടലുകാര്‍. ഇന്ധന പ്രതിസന്ധി മേഖലയില്‍ തൊഴില്‍ നഷ്ടത്തിനും കാരണമായിട്ടുണ്ട്. പ്രദേശത്ത് ഭൂരിഭാഗം ഹോട്ടലുകളും പൂട്ടിയിട്ടിരിക്കുകയാണ്.




















































